Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഗോവ ചലച്ചിത്രമേള:...

ഗോവ ചലച്ചിത്രമേള: ലിജോ മികച്ച സംവിധായകൻ; പാർട്ടിക്ക്​ൾസ്​ ചിത്രം

text_fields
bookmark_border
Lijo jose
cancel

പ​നാ​ജി: ഗോ​വ അ​ന്താ​രാ​ഷ്​​ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ വീ​ണ്ടും സം​വി​ധാ​യ​ക​ൻ ലി​ജോ ജോ​സ്​ പെ​ല് ലി​ശ്ശേ​രി​യു​ടെ കൈ​യൊ​പ്പ്. ഇ​ത്ത​വ​ണ ‘ജ​ല്ലി​ക്ക​ട്ടി’​ലൂ​ടെ​യാ​ണ്​​ മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള ര​ജ ​ത​മ​യൂ​രം പു​ര​സ്​​കാ​രം ലി​ജോ​ക്ക്​ ല​ഭി​ച്ച​ത്. 15 ല​ക്ഷം രൂ​പ​യും പ്ര​ശ​സ്​​തി​പ​ത്ര​വു​മാ​ണ്​ അ​വാ​ർ​ ഡ്. ക​ഴി​ഞ്ഞ വ​ർ​ഷം ‘ഈ.​മ.​യൗ’​വി​ലൂ​ടെ​ ലി​ജോ​ ര​ജ​ത​മ​യൂ​രം നേ​ടി​യി​രു​ന്നു. ​കൗ​മാ​ര​ക്കാ​ര​​​െൻറ വി​കാ ​ര​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും ആ​ശ​ങ്ക​ക​ളും വി​ഷ​യ​മാ​ക്കി െബ്ല​യ്​​സ്​ ഹാ​രി​സ​ൻ സം​വി​ധാ​നം ചെ​യ്​​ത ഫ്ര​ ഞ്ച്​ ചി​ത്രം ‘പാ​ർ​ട്ടി​ക്​​​ൾ​സി’​നാ​ണ്​ മി​ക​ച്ച ചി​​ത്ര​ത്തി​നു​ള്ള സു​വ​ർ​ണ​മ​യൂ​രം. 40​ ല​ക്ഷം രൂ​പ​യും പ്ര​ശ​സ്​​തി​പ​ത്ര​വും ല​ഭി​ക്കും.

ഗ​റി​ല രാ​ഷ്​​ട്രീ​യ ത​ട​വു​കാ​ര​നാ​യ കാ​ർ​ലോ​സ്​ മാ​രി​ഗെ​ല്ല​യാ​യി പ​ക​ർ​ന്നാ​ടി​യ സ്യൂ ​ഷോ​ർ​ജി​നെ​ മി​ക​ച്ച ന​ട​നാ​യി തി​ര​ഞ്ഞെ​ടു​ത്തു. ഉ​രു​ട്ടി​ക്കൊ​ല​ക്ക്​ വി​ധേ​യ​നാ​യ ഉ​ദ​യ​കു​മാ​റി​​​െൻറ അ​മ്മ​യു​ടെ പോ​രാ​ട്ട​ത്തി​​​െൻറ ക​ഥ പ​റ​ഞ്ഞ ‘മാ​യി ഘ​ട്ട്: ക്രൈം ​ന​മ്പ​ര്‍ 103/2005’ എ​ന്ന മ​റാ​ത്തി ചി​ത്ര​ത്തി​​ലെ അ​ഭി​ന​യ​ത്തി​ന്​ ഉ​ഷ ജാ​ദ​വ്​ മി​ക​ച്ച ന​ടി​യാ​യി. ആ​ന​ന്ദ് നാ​രാ​യ​ണ്‍ മ​ഹാ​ദേ​വ​ൻ സം​വി​ധാ​നം ചെ​യ്​​ത ചി​ത്ര​ത്തി​ൽ ‘പ്ര​ഭാ മാ​യി’ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ്​ ഇ​വ​ർ അ​വ​ത​രി​പ്പി​ച്ച​ത്.

മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്​​കാ​രം ‘അ​ബു ലെ​യ്​​ല’ സം​വി​ധാ​നം ചെ​യ്​​ത അ​മി​ൻ സീ​ദി ബൂ​മ​ദി​നും ‘മോ​ൺ​സ്​​റ്റേ​ഴ്​​സ്​’ സം​വി​ധാ​നം ചെ​യ്​​ത മാ​രി​യ ഒ​ൾ​ടെ​ന്യൂ​വും നേ​ടി. പെ​മ സെ​ദ​​​െൻറ ചൈ​നീ​സ്​ ചി​ത്രം ‘ബ​ലൂ​ൺ’ പ്ര​ത്യേ​ക ജൂ​റി പ​ര​മാ​ർ​ശം നേ​ടി. അ​ഭി​ഷേ​ക്​ ഷാ ​സം​വി​ധാ​നം ചെ​യ്​​ത ‘ഹെ​ല്ലാ​രോ’ എ​ന്ന ഗു​ജ​റാ​ത്തി ചി​ത്ര​ത്തി​​​െൻറ മി​ക​വും ജൂ​റി പ്ര​ത്യേ​കം പ​രാ​മ​ർ​ശി​ച്ചു.

ഗോവയിൽ ലിജോയുടെ ‘മാന്ത്രികക്കെട്ട്​’
പനാജി: മനുഷ്യ​​െൻറയുള്ളിലെ മൃഗത്തെ ​കെട്ടഴിച്ചുപറത്തിയ ‘ജല്ലിക്കട്ടി’ലൂടെ വീണ്ടും കേരളത്തിലേക്ക്​ സിനിമ പുരസ്​കാരമെത്തു​േമ്പാൾ ലിജോ ജോസ്​ പെല്ലിശ്ശേരിക്ക്​ അഭിമാനിക്കാനേറെ. മലയാള സിനിമ പ്രേക്ഷകന്​ വ്യത്യസ്​ത കാഴ്​ചാനുഭവം സമ്മാനിച്ച ജല്ലിക്കെട്ട്​ ടൊറ​േൻറാ ഫെസ്​റ്റിവൽ ഉൾപ്പെടെ മേളകളിൽ സാന്നിധ്യമറിയിച്ച ശേഷമായിരുന്നു ഗോവൻ അന്താരാഷ്​ട്ര ചലച്ചിത്രോത്സവത്തി​ൽ മത്സരിക്കാനെത്തിയത്​. കഴിഞ്ഞ തവണ ‘ഇ.മ.യൗ’വിലൂടെ രജതമയൂരം നേടിയ ആത്മവിശ്വാസത്തിലായിരുന്ന ലിജോയുടെ രണ്ടാമൂഴത്തിനുള്ള പ്രതീക്ഷ വെറുതെയായില്ല.

മലയാള സിനിമ എത്തിച്ചേരാത്ത അരിക്​ കാഴ്​ചകളായിരുന്നു ലിജോക്ക്​ പ്രിയം. 2010ൽ നായകൻ എന്ന ചിത്രത്തിലൂടെയായിരുന്നു ലിജോയുടെ തുടക്കം. നാലാമത്തെ ചിത്രമായ ഡബി​ൾ ബാരൽ എന്ന പരീക്ഷണ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. തുടർന്ന്​ 86 പുതുമുഖങ്ങൾ അഭിനയിച്ച ‘അങ്കമാലി ഡയറീസ്’ പ്രദർശന വിജയം നേടി. തുടർന്ന്​ വന്ന ഫഹദ്​ ഫാസിൽ ചിത്രം ‘ആമേൻ’ സൂപ്പർ ഹിറ്റായി. പിന്നീടാണ്​ ഇ.മ.യൗ എടുത്തത്​.

കേരളത്തിലെ മലയോര കുടിയേറ്റ ഗ്രാമത്തിൽ ഇറച്ചിവെട്ടുകാരൻ വർക്കി (ചെമ്പൻ വിനോദ്​) കശാപ്പുചെയ്യാനായി കൊണ്ടുവന്ന പോത്ത്​ കയറുപൊട്ടിച്ച്​ ഓടുന്നതും​ അതിനെ പിടിക്കാനായി ഗ്രാമീണർ നടത്തുന്ന ശ്രമങ്ങളുമാണ്​ ‘ജല്ലിക്കട്ടി​​െൻറ’ ഇതിവൃത്തം. എസ്​. ഹരീഷി​​െൻറ മാവോയിസ്​റ്റ്​ എന്ന ചെറുകഥയെ ആധാരമാക്കിയാണ്​ ലിജോ ജല്ലിക്കട്ട്​ ഒരുക്കിയത്​.

Show Full Article
TAGS:iffi 2019 Lijo jose pelliseri movies malayalam news 
News Summary - IFFI Goa Awards-Movies
Next Story