അന്തർദേശീയ ചലച്ചിത്ര മേള: കേരളത്തിൽനിന്ന്​ അഞ്ച്​ സിനിമകൾ

21:03 PM
06/10/2019
iffi-2019

ന്യൂഡൽഹി: ഗോവയില്‍ അടുത്ത മാസം 20 മുതല്‍ 28 വരെ നടക്കുന്ന അന്താരാഷ്​ട്ര ചലച്ചിത്രോത്സവത്തി​​െൻറ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക്‌് കേരളത്തിൽനിന്ന്​ അഞ്ച്​ മലയാള സിനിമകൾ‌ തിരഞ്ഞെടുക്കപ്പെട്ടു. ആസിഡ്‌ ആക്രമണത്തിന്‌ ഇരയായ പെണ്‍കുട്ടിയുടെ കഥപറയുന്ന മനു അശോകന്‍ സംവിധാനം ചെയ്‌ത ‘ഉയരെ’, ലിജോ ജോസ്‌ പല്ലിശ്ശേരി സംവിധാനം ചെയ്​ത ‘ജെല്ലിക്കട്ട്‌’‌, ടി.കെ. രാജീവ്‌കുമാർ സംവിധാനം ചെയ്​ത ‘കോളാമ്പി’ എന്നിവയാണ്‌ തിരഞ്ഞെടുക്കപ്പെട്ടത്​. വയനാട്ടിലെ പണിയ വിഭാഗത്തിലുള്ളവര്‍ സംസാരിക്കുന്ന പണിയ ഭാഷയില്‍ നിർമിച്ച ‘കെഞ്ചീര’, അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തി​​െൻറ ഭാഷയായ ഇരുളയില്‍ നിര്‍മിച്ച ‘നേതാജി’ എന്നിവയും പനോരമ വിഭാഗത്തിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്​.

മലയാളിയായ മനോജ്‌ കാനയാണ്‌ കെഞ്ചീരയുടെ സംവിധായകന്‍. വിജീഷ്‌ മണിയാണ്‌ നേതാജി സംവിധാനം ചെയ്‌തത്‌. കഥേതര വിഭാഗത്തില്‍ ജയരാജ്‌ സംവിധാനം ചെയ്‌ത ‘ശബ്​ദിക്കുന്ന കലപ്പ’, നേവിന്‍ വാസുദേവ്‌ സംവിധാനം ചെയ്‌ത ‘ഇരവിലും പകലിലും ഒടിയന്‍’ എന്നിവ തിരഞ്ഞെടുക്കപ്പെട്ടു. ദാദ സാഹിബ്‌ ഫാല്‍ക്കെ പുരസ്‌കാരം നേടിയ അമിതാഭ്‌ ബച്ച​​​െൻറ തിരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനവും 50ാമത്‌ ഇന്ത്യന്‍ അന്താരാഷ്​ട്ര ചലച്ചിത്രോത്സവത്തില്‍ ഉണ്ടാകുമെന്ന്‌്‌്‌ കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ്‌ ജാവ്​ദേക്കര്‍ അറിയിച്ചു.

ഫീച്ചര്‍ വിഭാഗത്തില്‍ 26 സിനിമകളും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 15 ചിത്രങ്ങളുമാണ് പനോരമയില്‍ ഉള്‍പ്പെട്ടത്. ഗുജറാത്തി ചിത്രമായ ഹല്ലാരോയാണ് പനോരമയിലെ ഉദ്ഘാടന ചിത്രം. നവംബര്‍ 20 മുതല്‍ 28 വരെയാണ് ചലച്ചിത്രമേള. ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്, ഗലി ബോയ്, എഫ് 2, സൂപ്പര്‍ 30, ബദായി ഹോ എന്നിവയാണ് മുഖ്യധാര സിനിമയെ മേളയിൽ പ്രതിനിധാനം ചെയ്യുന്ന ഇന്ത്യന്‍ ചിത്രങ്ങൾ.


 

Loading...
COMMENTS