‘പറവ’ക്ക് ശേഷം ഇച്ചാപ്പിയും ഹസീബും ഒന്നിക്കുന്ന ‘ചങ്ങായി’
text_fieldsപറവയിലൂടെ പ്രേക്ഷകർ നെഞ്ചോട് ചേർത്തുവച്ച ഇച്ചാപ്പിയും ഹസീബും ‘ചങ്ങായി’ എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിക് കുന്നു. ആക്ഷൻ ഹീറോ ബിജുവിനു ശേഷം മുഹമ്മദ് ഷഫീഖ് തിരക്കഥ എഴുതുന്ന ചിത്രം നവാഗതനായ സുധേഷാണ് സംവിധാനം ചെയ്യുന്നത ്. ചിത്രത്തിന്‍റെ സംഗീതം മോഹൻ സിത്താരയുടേതാണ്.
പ്രണയത്തിനും സൗഹൃദത്തിനും ഏറെപ്രാധാന്യം നൽകുന്ന കുടുംബചിത്രത്തിൽ ഭഗത് മാനുവൽ, സന്തോഷ് കീഴാറ്റൂർ, ജാഫർ ഇടുക്കി, ശിവജി ഗുരുവായൂർ, കോട്ടയം പ്രദീപ്, വിനോദ് കോവൂർ ,സുഗുണേഷ്, മഞ്ജു പത്രോസ്, അനു ജോസഫ് തുടങ്ങിയവർ അഭിനയിക്കുന്നു.

ഹുദ എന്ന കഥാപാത്രത്തിന് ജീവൻ നൽകി ശ്രീലക്ഷ്മി എന്ന പുതുമുഖം നായികയായി എത്തുന്നു. വിധു പ്രതാപ് , സുധീപ് കുമാർ, അമൽ ഷിദ എന്നിവർ ആലപിച്ച ഗാനങ്ങൾ രചിച്ചത് ഷഹീറ നസീറയാണ്.
ക്യാമറ: പ്രശാന്ത് പ്രണവം, എഡിറ്റിംഗ്: സനൽ അനിരുദ്ധ്, കോസ്റ്റ്യൂം: ബാലൻ പുതുക്കുടി, മേക്കപ്പ്: ഷനീജ് ശിൽപം, ആർട്ട്: സഹജൻ മൗവ്വേലി, ചീഫ് അസോസിയേറ്റ്: ജയേന്ദ്ര ശർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: പ്രേംകുമാർ പറമ്പത്ത്, പ്രൊഡക്ഷൻ ഡിസൈനർ: സുഗുണേഷ് കുറ്റിയിൽ, സ്റ്റിൽസ്: ഷമി മാഹി, ഡിസൈൻ: മനോജ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
