സിനിമാതാരങ്ങൾക്ക് െഎ.ക്യു കുറവെന്ന് ബി.ജെ.പി നേതാവ്; പറയാൻ എങ്ങനെ ൈധര്യം വന്നുവെന്ന് ഫർഹാൻ അക്തർ
text_fieldsമുംബൈ: ബി.ജെ.പി വാക്താവ് ജി.വി.എൽ നരസിംഹറാവുവിനെതിെര രൂക്ഷ വിമർശനവുമായി ബോളിവുഡ് നടനും നിർമാതാവുമായ ഫർഹാൻ അക്തർ. ഇന്ത്യൻ സിനിമാ താരങ്ങളിൽ മിക്കവർക്കും െഎ.ക്യുവും പൊതു വിജ്ഞാനവും വളരെ കുറവാണെന്ന നരസിംഹ റാവുവിെൻറ പരാമർശത്തിനെതിരെയാണ് ഫർഹാൻ അക്തർ രൂക്ഷമായി പ്രതികരിച്ചത്. ഇത് പറയാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നുവെന്ന് ഫർഹാൻ ബി.ജെ.പി നേതാവിെന ടാഗ് ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തു.
‘മെർസൽ’ എന്ന തമിഴ് സിനിമയുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ച് സ്വകാര്യ ടി.വി ചാനലിൽ നടത്തിയ അഭിമുഖത്തിനിടെയായിരുന്നു നരസിംഹറാവുവിെൻറ പരാമർശം.
ജി.എസ്.ടിയെയും നോട്ട് അസാധുവാക്കലിനെയും നരേന്ദ്രമോദിയുടെ ഡിജിറ്റൽ ഇന്ത്യയെയും വിമർശിക്കുന്ന പരാമർശങ്ങൾ സിനിമയിലുണ്ട്. ഇവ ഒഴിവാക്കണമെന്ന ബി.ജെ.പി നേതാക്കളുടെ ആവശ്യം വിവാദമായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
