സാന്ത്വനവുമായി ടൊവിനോയും ജോജുവും
text_fieldsകരുളായി (മലപ്പുറം): വെള്ളിത്തിരയുടെ തിളക്കമില്ലാതെ, ദുരിതമനുഭവിക്കുന്നവരുടെ ക ണ്ണീരൊപ്പാൻ അവരുമെത്തി. ഉരുൾപൊട്ടലിനെ തുടർന്ന് നെടുങ്കയം ആദിവാസി കോളനിവാസികളെ മാറ്റിപ്പാർപ്പിച്ച പുള്ളിയിൽ യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ സാന്ത്വനവും സഹായവുമായാണ് മലയാളത്തിെൻറ പ്രിയനടൻമാരായ ടൊവിനോ തോമസും ജോജു ജോർജുമെത്തിയത്.
ക്യാമ്പിലെത്തിയവരെ ആശ്വസിപ്പിക്കുകയും അവശ്യസാധനങ്ങളെത്തിക്കുകയുമായിരുന്നു ലക്ഷ്യം. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ ക്യാമ്പിലെത്തിയ ടൊവിനോയും ജോജുവും ഒരു മണിക്കൂർ ഇവിടെ ചെലവഴിച്ചു. കഴിഞ്ഞ പ്രളയത്തിലും ടൊവിനോ സേവനരംഗത്ത് സജീവമായുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
