Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅപകീർത്തി കേസ്​:...

അപകീർത്തി കേസ്​: രജനീകാന്തിനെതിരായ നടപടികൾക്ക്​ സ്​റ്റേ

text_fields
bookmark_border
Rajinikanth
cancel

ചെന്നൈ: പണമിടപാടുമായി ബന്ധപ്പെട്ട കേസിൽ സൂപ്പർതാരം രജനീകാന്തിനെതിരായ തുടർനടപടികൾക്ക്​ മദ്രാസ്​ ഹൈകോടതിയുടെ ഇടക്കാല സ്​റ്റേ. സിനിമ നിർമാണത്തിനും മറ്റും പലിശക്ക്​ പണം നൽകുന്ന മുകുന്ദ്​ചന്ദ്​ബോത്ര നൽകിയ അപകീർത്തി കേസിൽ ജൂൺ ആറിന്​ നേരിട്ട്​ ഹാജരാവണമെന്ന്​ ആവശ്യപ്പെട്ട്​ ജുഡിഷ്യൽ മജിസ്​ട്രേട്ട്​ കോടതി നോട്ടീസ്​ അയച്ചിരുന്നു. ഇതിനെതിരെ രജനീകാന്ത്​ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ്​ ജൂൺ 25 വരെ കീഴ്​കോടതി ഉത്തരവ്​ സ്​റ്റേ ചെയ്​തത്​.

സംവിധായകനും നിർമാതാവുമായ കസ്​തൂരിരാജക്ക്​ ആറു വർഷം മുമ്പ്​​ 40 ലക്ഷം രൂപ വായ്​പ നൽകിയെന്നും ഇടപാടിൽ 65 ലക്ഷം രൂപയുടെ നഷ്​ടം സംഭവിച്ചതായും പറഞ്ഞ്​ ബോത്ര നൽകിയ പരാതിയിൽ രജനീകാന്തിനെകൂടി പ്രതിയായി ഉൾപ്പെടുത്തുകയായിരുന്നു. കേസിൽ ഒരു പങ്കുമില്ലാത്ത തന്നെ കേസിലേക്ക്​ വലിച്ചിഴച്ച്​ മാനസികമായി പീഡിപ്പിക്കുന്നതായി ആരോപിച്ചാണ്​ രജനീകാന്ത്​ ബോത്രക്കെതിരെ പരാതി നൽകിയത്​. മരുമകനും നടനുമായ ധനുഷി​​​െൻറ പിതാവാണ്​ കസ്​തൂരിരാജ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madras high courtkerala newsRajinikanthmalayalam newsHate Case
News Summary - Hate Case: Madras High Court stayed action against Actor Rajinikanth -Kerala News
Next Story