Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലയാള സിനിമ ചിത്രീകരണത്തിനിടെ മോശം പെരുമാറ്റം: പരാതിയുമായി കന്നട നടി അക്ഷത ശ്രീധർ
text_fieldsbookmark_border
ബംഗളൂരു: മലയാള സിനിമ ചിത്രീകരണത്തിനിടെ താമസിച്ച ഹോട്ടലിലെ ജീവനക്കാരും സിനിമ യുെട അണിയറ പ്രവർത്തകരും മോശമായി പെരുമാറിയെന്ന പരാതിയുമായി കന്നട നടി അക്ഷത ശ്രീധർ ശാസ്ത്രി രംഗത്ത്.
പുറത്തിറങ്ങാനിരിക്കുന്ന കൊച്ചിൻ ഷാദി അറ്റ് ചെന്നൈ-03 എന്ന മലയാള സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താൻ താമസിച്ച ഹോട്ടലിൽ വെച്ച് മോശം അനുഭവമുണ്ടായതെന്ന് നടി അക്ഷത ശ്രീധർ ശാസ്ത്രി ആരോപിച്ചു. ഇതുസംബന്ധിച്ച് നടി ബംഗളൂരു സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി.
ചിത്രീകരണത്തിനിടെ താമസിച്ച ഹോട്ടല്‍ മുറി വൃത്തിയാക്കാത്തത് ചോദ്യം ചെയ്തതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചതെന്നാണ് നടി പറയുന്നത്.
Next Story
