‘ഹരിജൻ’ പ്രയോഗം: മികച്ച സിനിമയുടെ നിർമാതാക്കൾക്കെതിരെ കേസ്
text_fieldsഅഹ്മദാബാദ്: മികച്ച സിനിമക്കുള്ള 66ാമത് ദേശീയ അവാർഡ് നേടിയ ഗുജറാത്തി സിനിമ ‘ഹെല ്ലാരോ’യുടെ നിർമാതാക്കൾക്കെതിരെ, പട്ടികജാതി വിഭാഗക്കാരനായ കഥാപാത്രത്തെ മോശം പദം ഉപയോഗിച്ച് വിശേഷിപ്പിച്ചു എന്ന പേരിൽ കേസ്. നവംബർ എട്ടിനാണ് ഈ സിനിമ റിലീസ് ചെയ്തത്.
‘ഹരിജൻ’ എന്ന പദം ഉപയോഗിച്ചതിനാണ് കേസെന്ന് പൊലീസ് പറഞ്ഞു. കോൺഗ്രസ് നേതാവ് ജംനബെൻ വേഗ്ദ നൽകിയ പരാതിയിലാണ് നടപടി. ഈ പദം ഉപയോഗിക്കുന്നത് പട്ടികജാതിക്കാർ അപമാനമായാണ് കാണുന്നതെന്നും കേന്ദ്രവും ഗുജറാത്ത് സർക്കാറും ഇതിെൻറ പ്രയോഗം വിലക്കി ഉത്തരവിറക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
സംവിധായകൻ അഭിഷേക് ഷാ, നിർമാതാക്കൾ, സംഭാഷണം എഴുതിയ സൗമ്യ ജോഷി എന്നിവർക്കെതിരെയാണ് കേസ്.
