'ആഷിഖ് അബുവിനെ കൊണ്ടേ പോകൂ എന്നാണെങ്കിൽ'
text_fieldsകരുണ സംഗീത പരിപാടി വിവാദത്തിൽ ആഷിഖ് അബുവിനെ പിന്തുണച്ച് നടൻ ഹരീഷ് പേരടി. താൻ അറിയുന്ന ആഷിഖ് അബു ആരുടെയും പോക് കറ്റിൽ കൈയിട്ട് വാരുന്ന ആളല്ല. പണത്തിന്‍റെ കാര്യത്തിൽ കൃത്യതയും സത്യസന്ധതയും വെച്ചുപുലർത്തുന്നയാളാണെന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:
ഗ്യാങ്സ്റ്റർ എന്ന ഒരു സിനിമയ ിലാണ് ഞാൻ ആഷിഖിന്‍റെ കൂടെ വർക്ക് ചെയ്തത്. ഞാൻ അറിയുന്ന ആഷിഖ് ആരുടെയും പോക്കറ്റിൽ നിന്ന് കൈയ്യിട്ട് വാരുന്ന ആളല്ല. മറിച്ച് പണത്തിന്‍റെ കാര്യത്തിൽ കൃത്യതയും സത്യസന്ധതയും വെച്ചു പുലർത്തുന്ന ആളാണെന്ന് അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്ത ഏല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
പക്ഷെ ചെക്കിന്‍റെ ഡേറ്റ് ഇത്രയും നീണ്ടുപോകാനുള്ള കാരണം സൗഹൃദങ്ങളിൽ കടന്നുകുടിയ ഏതെങ്കിലും വൈറസ് ആകാനെ സാധ്യതയുള്ളു. ആരോപണങ്ങൾ ഉന്നയിച്ചവരോട് നിയമ നടപടികളുമായി മുന്നോട്ട് പോവാൻ അവർ തന്നെ ആവശ്യപ്പെട്ടത് അവരുടെ സുതാര്യതയുടെ ഏറ്റവും വലിയ തെളിവാണെന്ന് ഞാൻ വിശ്വസിക്കുന്നു. പിന്നെ ആഷിഖിനെയും കൊണ്ടേപോകുള്ളൂ എന്ന് ആരെങ്കിലും തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ അതൊക്കെ വെറുതെ ...ചുമ്മാ...
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
