ദാരിദ്ര്യമുണ്ടെങ്കിൽ ഒന്നും ചെയ്യാത്തതാണ് നല്ലത്; പൃഥ്വിയെ വിമർശിച്ച് ഹരീഷ് പേരടി 

17:03 PM
18/08/2019

ഫാ​ൻ​സി ന​മ്പ​ർ സ്വ​ന്ത​മാ​ക്കാ​ൻ ക​രു​തി​വെ​ച്ച തു​ക ദു​രി​താശ്വാസത്തിന് ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ച പൃഥ്വിരാജിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി. അത്ര കടുത്ത ദാരിദ്ര്യമുണ്ടെങ്കിൽ ഒന്നും ചെയ്യാതിരിക്കുന്നതല്ലെ നല്ലതെന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം: 
ഫാൻസി നമ്പറിന്‍റെ പണം മുഴുവൻ സർക്കാറിനാണ് കിട്ടുന്നത്. ആ കാറിന്‍റെ പണം മുഴുവൻ ഏതോ സ്വകാര്യ കമ്പനിക്കാണ്. ഏതാണ് ഒഴിവാക്കണ്ടേത്? രണ്ടും നടത്തിയെടുത്താലും ആർക്കും ഒരു കുഴപ്പവുമില്ല. നാടകം കണ്ടതുകൊണ്ട് അഭിപ്രായം പറഞതാണ്.. എന്തെങ്കിലും ഒന്ന് ഒഴിവാക്കിയിട്ട് മാത്രമെ എനിക്ക് ജനങ്ങളെ സേവിക്കാൻ സാധിക്കുകയുള്ളു എന്ന അത്ര കടുത്ത ദാരിദ്യമുണ്ടെങ്കിൽ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്.

പു​തു​താ​യി വാ​ങ്ങി​യ റേ​ഞ്ച് റോ​വ​ർ വോ​ഗി​നു​വേ​ണ്ടി ബു​ക്ക്​ ചെ​യ്തി​രു​ന്ന  കെ.​എ​ൽ07 സി.​എ​സ്​ 7777  ന​മ്പ​ർ സ്വ​ന്ത​മാ​ക്കാ​നു​ള്ള ലേ​ല​ത്തി​ൽ​നി​ന്നാ​ണ് കഴിഞ്ഞദിവസം പൃഥ്വിരാജ്​ പി​ന്മാ​റി​യ​ത്. ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നി​ല്ലെ​ന്നും ഇ​തി​നു​ള്ള തു​ക ദു​രി​താ​ശ്വാ​സ​ത്തി​നു​പ​യോ​ഗി​ക്കു​മെ​ന്നും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​റ​ണാ​കു​ളം എ​ൻ​ഫോ​ഴ്സ്മ​​​​െൻറ് ആ​ർ.​ടി.​ഒ ടി. ​മ​നോ​ജ് കു​മാ​റി​നെ വി​ളി​ച്ച് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. 

Loading...
COMMENTS