ഗിന്നസ് പക്രുവിന് ഉയരം കുറഞ്ഞ നിര്‍മാതാവിനുള്ള പുരസ്കാരം

21:53 PM
05/08/2019
Guinness-Pakru

കൊച്ചി: ബെസ്​റ്റ്​ ഓഫ് ഇന്ത്യ റെക്കോഡി​​െൻറ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നിർമാതാവിനുള്ള പുരസ്കാരം ഗിന്നസ് പക്രുവിന് സമ്മാനിച്ചു. ‘അത്ഭുത ദ്വീപി’ലൂടെ നായകനായി മലയാള സിനിമയിലേക്ക് വന്ന് ‘കുട്ടീം കോലും’ ചിത്രത്തി​​െൻറ സംവിധായകനായും ഇപ്പോള്‍ ‘ഫാന്‍സിഡ്രസ്’ എന്ന സിനിമയുടെ നിര്‍മാതാവുമായിരിക്കുകയാണ് 76 സ​െൻറീമീറ്റര്‍ ഉയരമുള്ള പക്രു.  

ബെന്‍കുട്ടന്‍ എന്നാണ് സിനിമയിലെ കഥാപാത്രത്തി​​െൻറ പേര്. 
എറണാകുളം പ്രസ്ക്ലബിൽ ബെസ്​റ്റ്​ ഓഫ് ഇന്ത്യ റെക്കോഡ് ഭാരവാഹി ടോണി പുരസ്കാരം നൽകി. ബെന്‍കുട്ടന്‍ എന്ന കഥാപാത്രത്തി​​െൻറ ശില്‍പം ശില്‍പി ഡാവിഞ്ചി സന്തോഷ് പക്രുവിന് കൈമാറി. പ്രസ് ക്ലബ് സെക്രട്ടറി സുഗതൻ പി. ബാലൻ പങ്കെടുത്തു.  
 

Loading...
COMMENTS