Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

31ന് നിലപാട് പ്രഖ്യാപിക്കും; രാഷ്ട്രീയ പ്രവേശന സൂചന നൽകി രജനി

text_fields
bookmark_border
Rajnikanth
cancel

ചെന്നൈ: നടൻ കമൽഹാസന് പിന്നാലെ രാഷ്ട്രീയ പ്രവേശന സൂചന നൽകി തമിഴ്നാടിന്‍റെ സ്റ്റൈൽമന്നൻ രജനീകാന്തും. ദൈവം സഹായിച്ചാൽ താൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന് രജനീകാന്ത് പറഞ്ഞു. ചെന്നൈയിലെ കോടമ്പാക്കത്ത് വിളിച്ചു ചേർത്ത ആരാധക സംഗമത്തിലാണ് രജനി രാഷ്ട്രീയ പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കിയത്. 

തന്‍റെ രാഷ്ട്രീയ പ്രവേശനം ജനങ്ങൾ എങ്ങിനെ കാണുവെന്ന് അറിയില്ല. എന്നാൽ മാധ്യമങ്ങൾക്ക് ഇതിൽ വലിയ താൽപര്യമുണ്ട്. യുദ്ധത്തിൽ ജയിക്കാൻ ജനപിന്തുണ മാത്രം പോരാ തന്ത്രങ്ങൾ കൂടി വേണമെന്നും രജനി കൂട്ടിച്ചേർത്തു. 

രാഷ്ട്രീയത്തിൽ താൻ പുതുതല്ല. രാഷ്ട്രീയത്തിലെത്താൻ വൈകുകയായിരുന്നു. രാഷ്ട്രീയ പ്രവേശനമെന്നത് വിജയ തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. 

ആറു ദിവസങ്ങളിലായി നടക്കുന്ന രജനിയുടെ ആരാധക സംഗമം 31ന് അവസാനിക്കും.  എല്ലാ ജില്ലകളില്‍ നിന്നുമുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയാണ് രജനീകാന്ത് കാണുന്നത്. രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് വരെ നടക്കുന്ന ചടങ്ങില്‍ ദിവസവും ആയിരം പേരാണ് പങ്കെടുക്കുക. 

അ​തേ​സ​മ​യം ര​ജ​നി​യു​ടെ രാ​ഷ്​​ട്രീ​യ​പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച്​ ത​മി​ഴ​ക​ത്തെ രാ​ഷ്​​ട്രീ​യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക്​ വ്യ​ത്യ​സ്​​ത നി​ല​പാ​ടാ​ണു​ള്ള​ത്. 
ഇ​ക്കാ​ര്യ​ത്തി​ൽ ര​ജ​നി​ക്ക്​ തീ​രു​മാ​​ന​മെ​ടു​ക്കാ​നു​ള്ള ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​മു​ണ്ടെ​ന്നാ​യി​രു​ന്നു എ.​െ​എ.​എ.​ഡി.​എം.​കെ​യു​ടെ പ്ര​തി​ക​ര​ണം. എ​ന്നാ​ൽ, ര​ജ​നി​യു​ടെ ആ​രോ​ഗ്യാ​വ​സ്​​ഥ ക​ണ​ക്കി​ലെ​ടു​ക്കു​േ​മ്പാ​ൾ രാ​ഷ്​​ട്രീ​യം അ​ദ്ദേ​ഹ​ത്തി​ന്​ അ​നു​യോ​ജ്യ​മാ​വി​ല്ലെ​ന്ന്​ കൈ​ത്ത​റി വ​കു​പ്പു​മ​ന്ത്രി ഒ.​എ​സ്. മ​ണി​യ​ൻ പ​റ​ഞ്ഞു. ഡി.​എം.​കെ ഇ​തു​വ​രെ ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - God Willing, I Will Join Politics: Rajinikanth Hints-Movie News
Next Story