Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഗായത്രി സൂര്യയുടെ...

ഗായത്രി സൂര്യയുടെ കണ്ണീരായി

text_fields
bookmark_border
ഗായത്രി സൂര്യയുടെ കണ്ണീരായി
cancel

‘അ​ഗ​രം’ അ​വ​ളെ കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ ക​ഥ കേ​ട്ടി​രു​ന്ന​പ്പോ​ൾ ന​ട​ൻ സൂ​ര്യ​ക്ക്​ ക​ണ്ണീ​ര​ട​ക്കാ​ നാ​യി​ല്ല. ഇ​ട​ക്ക്​ ആ​രു​മ​റി​യാ​തെ ക​ണ്ണീ​ർ തു​ട​​ച്ചെ​ങ്കി​ലും ഒ​ടു​വി​ൽ എ​ല്ലാ നി​യ​ന്ത്ര​ണ​വും വി​ട്ട ്​ പൊ​ട്ടി​ക്ക​ര​ഞ്ഞു. ത​മി​ഴ്​​നാ​ട്ടി​ലെ ഉ​ൾ​ഗ്രാ​മ​ത്തി​ൽ​നി​ന്നെ​ത്തി​യ പി​ന്നാ​ക്ക സ​മു​ദാ​യ​ക്കാ​ രി​യാ​യ പെ​ൺ​കു​ട്ടി ഗാ​യ​ത്രി​യാ​ണ്​ ത​​െൻറ ക​ഥ പ​റ​ഞ്ഞ്​ ത​മി​ഴ്​​മ​ക്ക​ളു​ടെ ആ​രാ​ധ്യ ന​ട​നെ ക​ണ്ണീ​ര​ണി​യി​ച്ച​ത്. ഗാ​യ​ത്രി ഇ​പ്പോ​ൾ കേ​ര​ള​ത്തി​ൽ അ​ധ്യാ​പി​ക​യാ​ണ്.

സ​മൂ​ഹ​ത്തി​ലെ സാ​മു​ദാ​യി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും പി​ന്നാ​ക്കം​നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക്​ വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​തി​നാ​യി സൂ​ര്യ​യു​ടെ കു​ടും​ബം സ്​​ഥാ​പി​ച്ച സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​ണ്​ അ​ഗ​രം. ത​മി​ഴ്​​നാ​ട്ടി​ലെ മൂ​വാ​യി​ര​ത്തോ​ളം കു​ട്ടി​ക​ളു​ടെ പ​ഠ​നാ​വ​ശ്യ​ങ്ങ​ളാ​ണ്​ ഫൗ​ണ്ടേ​ഷ​ൻ നി​റ​േ​വ​റ്റു​ന്ന​ത്.

ഇം​ഗ്ലീ​ഷ്​ പ​ഠി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​വു​മാ​യാ​ണ്​ ഗാ​യ​ത്രി അ​ഗ​ര​ത്തി​ൽ എ​ത്തു​ന്ന​ത്. തു​ട​ർ​ന്ന്​ അ​വ​രു​ടെ പ​ഠ​നാ​വ​ശ്യ​ങ്ങ​ൾ ഫൗ​ണ്ടേ​ഷ​ൻ ഏ​റ്റെ​ടു​ത്ത്​ ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സം ചെ​ന്നൈ​യി​ൽ ന​ട​ന്ന പു​സ്​​ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​നി​ടെ​യാ​ണ്​ ഗാ​യ​ത്രി വേ​ദി​യി​ലെ​ത്തി അ​ഗ​ര​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്. ത​മി​ഴ്​​നാ​ട്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​എ. ശെ​േ​ങ്കാ​ട്ട​യ​നും പ​​ങ്കെ​ടു​ത്തി​രു​ന്നു. ഗാ​യ​ത്രി​യെ സൂ​ര്യ ആ​ശ്ലേ​ഷി​ക്കു​ന്ന ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgayathrisuryamalayalam news
News Summary - Gayathri surya Viral video-Movie News
Next Story