കോടികള്‍ പ്രതിഫലം വാങ്ങുന്ന യുവനടന്മാര്‍ ഒന്നും നൽകിയില്ല -ഗണേഷ് കുമാര്‍
text_fieldsപത്തനാപുരം: മലയാള സിനിമയിലെ യുവ നടന്മാർക്കെതിരെ വിമര്‍ശനങ്ങളുമായി ‘അമ്മ’ വൈസ് പ്രസിഡൻറും എം.എല്‍.എയുമായ കെ.ബി. ഗണേഷ്‌കുമാർ. കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങുന്ന മലയാളത്തിലെ പല യുവതാരങ്ങളും പ്രളയബാധിതര്‍ക്ക് ഒരു സഹായവും ചെയ്തില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. പത്തനാപുരം കുരിയോട്ടുമല ആദിവാസി ഊരുകളിൽ ഓണക്കിറ്റ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
അഞ്ചുദിവസത്തേക്ക് 35 ലക്ഷം പ്രതിഫലം വാങ്ങുന്ന ഹാസ്യനടന്മാരുണ്ട്. അവരെയും കാണുന്നില്ല. ഒരു ഉദ്ഘാടനത്തിന് 30 ലക്ഷം വാങ്ങുന്ന താരങ്ങളുണ്ട്. ആ പൈസയെങ്കിലും അവർ കൊടുക്കേണ്ടേ. വളരെ കുറച്ച് ആളുകളാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. നന്മ നശിച്ചിട്ടില്ലാത്ത മനുഷ്യരുടെ വലിയ മനസ്സാണ് പോയ നാളുകളിൽ നാം കണ്ടതെന്നും ഗണേഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
