Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഹൃത്വിക്​ റോഷനെതിരെ...

ഹൃത്വിക്​ റോഷനെതിരെ വഞ്ചനക്കേസ്​

text_fields
bookmark_border
ഹൃത്വിക്​ റോഷനെതിരെ വഞ്ചനക്കേസ്​
cancel

ഹൈദരാബാദ്: നടൻ ഹൃത്വിക്​ റോഷൻ ബ്രാൻഡ്​ അംബാസഡറായ ഫിറ്റ്​നസ്​ ക്ലബ് തെറ്റായ വാഗ്​ദാനം നൽകി ​കബളിപ്പിച്ചെന്ന പരാതിയിൽ ഹൃത്വികിനെതിരെ ബംഗളൂരു പൊലീസ്​ കേസെടുത്തു. ബംഗളൂരുവിലെ ‘കൾട്ട്​ ഫിറ്റ്​ ’ ഫിറ്റ്​നസ്​ ക്ലബിനെതിരെയാണ്​ പരാതി. ദിവസേന കായികക്ഷമത പരിശീലനം നൽകുമെന്ന വാഗ്​ദാനമനുസരിച്ച്​ പണമടച്ച്​ ​ഫിറ്റ്​നസ്​ സ​െൻററിൽ ചേർന്ന തനിക്ക്​ അതു ലഭിച്ചില്ലെന്ന്​ പരാതിക്കാരൻ ആരോപിച്ചു.

വഞ്ചന, കബളിപ്പിക്കൽ എന്നീ കുറ്റങ്ങളാണ്​ ഹൃത്വിക്​ റോഷനെതിരെ ചുമത്തിയത്​. അതേസമയം, പരാതിക്കാരൻ ജീവനക്കാരോട്​ മോശമായി പെരുമാറിയെന്നും നടൻ ഹൃത്വിക്​ റോഷനെ അനാവശ്യമായി കേസിലേക്ക്​ വലിച്ചിഴച്ചെന്നും കൾട്ട്​ ഫിറ്റ്​ അധികൃതർ വ്യക്തമാക്കി.

Show Full Article
TAGS:Actor Hrithik Roshan fraud case Hrithik Roshan movies news malayalam news 
News Summary - Fraud Case against Actor Hrithik Roshan -Movies News
Next Story