കലാഭവൻ ഷാജോണിന്‍റെ പൃഥ്വിരാജ് ചിത്രം ‘ബ്രദേഴ്സ് ഡേ’ ഫസ്റ്റ് ലുക്

20:56 PM
15/05/2019
Prithviraj Brothers day

നടന്‍ കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ‘ബ്രദേഴ്‌സ് ഡേ’യുടെ ഫസ്റ്റ് ലുക് പുറത്തിറങ്ങി. ബുള്ളറ്റിൽ ചാരി പൃഥ്വിരാജ് ചിരിച്ചു നിൽക്കുന്ന ലുക്കാണ് പുറത്തുവന്നത്. 

ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗ മാർട്ടിൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്‌. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം ജിത്തു ദാമോദർ നിര്‍വഹിക്കുന്നു. ഫോർ മ്യൂസിക്കിലൂടെ നാദിര്‍ഷയാണ് ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. 

 

Loading...
COMMENTS