നടി നുസ്രത് ജഹാൻ വിവാഹിതയായി; സത്യപ്രതിജ്ഞ പിന്നീട്

12:09 PM
20/06/2019
Nusrat Jahan

ന്യൂഡല്‍ഹി: ബംഗാളില്‍നിന്നുള്ള ലോക്‌സഭ എം.പി.യും നടിയുമായ നുസ്രത്ത് ജഹാനും വ്യവസായി നിഖില്‍ ജെയിനും വിവാഹിതരായി. തുര്‍ക്കിയിലെ ബോഡ്രം നഗരത്തില്‍ വെച്ചായിരുന്നു വിവാഹം. ബുധനാഴ്ചയായിരുന്നു വിവാഹചടങ്ങുകള്‍. 

17-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം നടന്ന് കൊണ്ടിരിക്കെയായിരുന്നു വിവാഹം. ഇതേതുടര്‍ന്ന് കഴിഞ്ഞദിവസം നടന്ന എം.പി.മാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ നുസ്രത്ത് ജഹാന് പങ്കെടുക്കാനായില്ല. നുസ്രത്ത് ജഹാന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ തൃണമൂല്‍ എം.പിയായ മിമി ചക്രവര്‍ത്തിയും സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. 

എം.പി.യുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുത്തത്. ജൂലൈ നാലിന് കൊൽക്കത്തയിൽ വിവാഹ സൽക്കാരം നടത്തും.

ബംഗാളിലെ ബസീര്‍ഹട്ട് മണ്ഡലത്തില്‍ നിന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാർഥിയായി നുസ്രത്ത് ജഹാന്‍ വിജയിച്ചത്. 

Loading...
COMMENTS