ജാതിപ്പേര് പ്രയോഗം: സല്മാനും ശിൽപക്കും എതിരെ കേസ്
text_fieldsമുംബൈ: ചാനല് അഭിമുഖത്തിനിടെ പട്ടിക ജാതിയില്പ്പെട്ട പേര് ഉപയോഗിച്ചതിന് ബോളിവുഡ് നടീനടന്മാരായ സല്മാന് ഖാൻ, ശില്പ ഷെട്ടി എന്നിവർക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. പട്ടികജാതി ദേശീയ കമീഷെൻറ നിര്ദേശപ്രകാരമാണ് അന്ധേരി പൊലീസ് ഇരുവര്ക്കുമെതിരെ കേസെടുത്തത്. ഇവർക്കെതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന് ഒരാഴ്ചക്കകം കമീഷന് റിപ്പോര്ട്ട് നല്കണം.
തൂപ്പുകാര്ക്കായുള്ള കമീഷെൻറ ഡല്ഹി മുന് ചെയര്മാന് ഹര്ണം സിങ്ങിെൻറ പരാതിയെ തുടര്ന്നാണ് കമീഷന് ഇടപെട്ടത്. പുതിയ ചിത്രമായ ‘ടൈഗര് സിന്ദാ ഹെ’യുടെ പ്രചാരണ പരിപാടിക്കിടെ തെൻറ നൃത്തത്തെക്കുറിച്ച് പറയവെ ‘ഭാങ്കി’ എന്ന സമുദായപ്പേര് സല്മാന് ഉപയോഗിക്കുകയായിരുന്നു. വീട്ടിലായിരിക്കുമ്പോള് താന് എങ്ങനെയായിരിക്കുമെന്നതിന് ഇതേ വാക്ക് ഉപമയായി ഉപയോഗിച്ചതാണ് ശില്പ ഷെട്ടിയെ കുടുക്കിയത്. പ്രതിഷേധ സാധ്യതകള് കണക്കിലെടുത്ത് പൊലീസ് സല്മാെൻറ വീടിന് സുരക്ഷ ഏര്പ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
