ബി.ജെ.പിയെ പുറത്താക്കണമെന്ന്​ ചലച്ചിത്ര പ്രവർത്തകർ

23:14 PM
29/03/2019
anand-patwardhan,-vetrimaran
സംവിധായകരായ ആനന്ദ്​ പദ്​വർധൻ, വെട്രിമാരൻ

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി​യെ ഭ​ര​ണ​ത്തി​ൽ​നി​ന്ന്​ പു​റ​ത്താ​ക്ക​ണ​മെ​ന്ന്​ 100ലേ​റെ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ. മു​തി​ർ​ന്ന ഡോ​ക്യു​മ​െൻറ​റി സം​വി​ധാ​യ​ക​ൻ ആ​ന​ന്ദ്​ പ​ട്​​വ​ർ​ധ​ൻ, ദേ​ശീ​യ അ​വാ​ർ​ഡ്​ ജേ​താ​വ്​ വെ​ട്രി​മാ​ര​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ നൂ​റി​ലേ​റെ പേ​രാ​ണ്​ പ്ര​സ്​​താ​വ​ന​യി​ൽ ഒ​പ്പി​ട്ട​ത്. സാം​സ്​​കാ​രി​ക​മാ​യും ഭൂ​മി​ശാ​സ്​​ത്ര​പ​ര​മാ​യും വൈ​ജാ​ത്യ​ങ്ങ​ളു​ണ്ടെ​ങ്കി​ലും ഒ​രു രാ​ജ്യ​മെ​ന്ന നി​ല​യി​ൽ ന​മ്മ​ളെ​ന്നും ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്നു​വെ​ന്നും ഇൗ ​മ​നോ​ഹ​ര രാ​ജ്യ​ത്തെ പൗ​ര​നെ​ന്ന​ത്​ അ​ഭി​മാ​ന​ക​ര​മാ​യ ഒ​രു അ​നു​ഭ​വ​മാ​ണെ​ന്നും കു​റി​പ്പി​ൽ പ​റ​യു​ന്നു.

എ​ന്നാ​ൽ, ഇൗ ​സ​ർ​ക്കാ​റി​ന്​ കീ​ഴി​ൽ ധ്രു​വീ​ക​ര​ണ​വും വി​ദ്വേ​ഷ രാ​ഷ്​​ട്രീ​യ​വും വ​ള​രു​ക​യാ​ണ്. ദ​ലി​ത​രും മു​സ്​​ലിം​ക​ളും പാ​ർ​ശ്വ​വ​ത്​​ക​രി​ക്ക​പ്പെ​ടു​ന്നു. സാം​സ്​​കാ​രി​ക, ശാ​സ്​​ത്ര സ്​​ഥാ​പ​ന​ങ്ങ​ൾ ക്ഷ​യി​ക്കു​ക​യും സെ​ൻ​സ​ർ​ഷി​പ്​ ശ​ക്​​തി​പ്രാ​പി​ക്കു​ക​യും ചെ​യ്യു​ന്നു. രാ​ഷ്​​ട്ര​ത്തെ​യും ഭ​ര​ണ​ഘ​ട​ന​യെ​യും ര​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന അ​വ​സ​ര​മാ​​ണി​തെ​ന്നും ​പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

സം​വി​ധാ​യ​ക​ൻ ആ​ഷി​ഖ്​ അ​ബു,  ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രാ​യ ഗു​ർ​വീ​ന്ദ​ർ സി​ങ്, ബീ​ന പോ​ൾ, ദേ​വാ​ശി​ഷ്​ മ​ഖി​ജ, പു​ഷ്​​പേ​ന്ദ്ര സി​ങ്, സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​ൻ, ക​ബീ​ർ സി​ങ്​ ചൗ​ധ​രി, സി.​എ​സ്.​ വെ​ങ്കി​ടേ​ശ്വ​ര​ൻ, മ​ധു​പാ​ൽ, മു​ഹ്​​സി​ൻ പ​രാ​രി, പി.​എ​ഫ്.​ മാ​ത്യൂ​സ്, പ്രി​യ​ന​ന്ദ​ന​ൻ, ശ്രീ​ബാ​ല കെ. ​മേ​നോ​ൻ എ​ന്നി​വ​രും പ്ര​സ്​​താ​വ​ന​യി​ൽ ഒ​പ്പി​ട്ടു​ണ്ട്. 

Loading...
COMMENTS