അഞ്ച്​ ഭാഷയിൽ ഒരുങ്ങുന്ന ഫയൽവാൻ ഓണത്തിന്​

15:26 PM
29/08/2019
filewan

കെ. ജി. ഫ്. ന് ശേഷം വീണ്ടും കന്നടയിൽ നിന്നും  അഞ്ചു ഭാഷകളില്‍ ഒരുങ്ങുന്ന  ബിഗ് ബഡ്ജറ്റ് ചിത്രം " ഫയല്‍വാന്‍ " സെപ്തംബര്‍ 12-ന് കേരളത്തില്‍ പല്ലവി റിലീസ്  തിയ്യേറ്ററിലെത്തിക്കുന്നു.എസ് കൃഷ്ണ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ മാസ് ആക്ഷന്‍ ചിത്രത്തില്‍  ഈച്ച,ബാഹുബലി ഫെയിം കിച്ചാ  സുദീപ് ബോക്സറായും ഫയല്‍വാനായും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആർ  ആർ  ആർ  മോഷൻ പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ സ്വപ്ന കൃഷ്ണ നിർമികുന്ന  ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കരുണാകര്‍ കെ നിർവഹിക്കുന്നു. സുനിൽ ഷെട്ടി,  സുഷാന്ത് സിങ്,  കബീർ ദുഹാൻ സിങ്,  ശരത്,  അവിനാഷ്, കൃഷ്ണ അഡിഗ, ജീവൻ, വംഷി,  സുരജ്, ബിരദർ,അക്ഷയ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍ സുധാംശു എഴുതിയ വരികള്‍ക്ക്  അർജുൻ ജന്യ സംഗീതം പകരുന്നു .എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-എസ് ദേവ്‌രാജ്, എഡിറ്റിംഗ്- റുബേൻ,സ്റ്റണ്ട്-റാം ലക്ഷ്മൺ, ഡോ കെ.  രവിവർമ്മ, പ്രൊഡക്ഷൻ കൺട്രോളർ : സാഗർ ഗൗഡ, പ്രൊഡക്ഷൻ മാനേജർ : മൈസൂർ സുരേഷ്,  അസ്സോസിയേറ്റ്  ഡയറക്ടർ  : വികാസ്  വിശ്വനാഥ്,  അസിസ്റ്റന്റ്  ഡിറക്റ്റേഴ്സ് :അനിൽ  വിജി,  തേജവർദ്ധൻ, വസ്ത്രാലങ്കാരം: യോഗി  ജി രാജ്, ചേതൻ ആർ  എ,  ഗണേഷ്,  മേക്കപ്പ് : ധനാജ്ഞയ്, രാമു  മൈസൂർ,  വാർത്താ  പ്രചരണം : എ.  എസ്  ദിനേശ്.

Loading...
COMMENTS