പ്രതിഷേധത്തിനായി തെരുവിലേക്കെന്ന് ഫർഹാൻ അഖ്തർ
text_fieldsപൗരത്വ ഭേദഗതിയിൽ സമൂഹമാധ്യമങ്ങളിൽമാത്രം പ്രതിഷേധവുമായി നിൽക്കേണ്ട കാലം കഴിഞ്ഞെന്നും തെരുവിലിറങ്ങുമെന്നും ബോളിവുഡ് താരം ഫർഹാൻ അഖ്തർ. മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനിയിൽ വ്യാഴാഴ്ച നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ ഭേദഗതിയിൽ ഹിന്ദി സിനിമ ലോകത്തെ വിവിധ മേഖലകളിൽനിന്നുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ജാമിഅ മില്ലിയ ഇസ്ലാമിയയിൽ നടന്ന പൊലീസ് അതിക്രമത്തിനെതിരെയും സിനിമലോകം രംഗത്തുണ്ട്. ഫർഹാെൻറ പിതാവും കവിയും തിരക്കഥാകൃത്തുമായ ജാവേദ് അഖ്തർ, അഭിനേതാക്കളായ സീഷാൻ അയ്യൂബ്, പരിനീതി ചോപ്ര, സിദ്ധാർഥ് മൽഹോത്ര, സംവിധായകരായ വിശാൽ ഭരദ്വാജ്, അനുരാഗ് കശ്യപ്, ഹോളിവുഡ് നടൻ ജോൺ കുസാക് തുടങ്ങിയവർ ജാമിഅ വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
അതിനിടെ, ട്വിറ്ററിൽ ഫർഹാൻ കുറിപ്പിട്ടതിെൻറ കൂടെ ചേർത്ത ഭൂപട ചിത്രത്തിൽ പിഴവു പറ്റിയത് ചൂണ്ടിക്കാണിച്ച് നിരവധി പേർ കമൻറിട്ടു. ഭൂപടം റീപോസ്റ്റ് ചെയ്തതാണെന്നും പിഴവിന് മാപ്പുപറയുന്നുവെന്നും അദ്ദേഹം കുറിച്ചു. അതിനോടൊപ്പമുള്ള കുറിപ്പിൽനിന്ന് പിറകോട്ടില്ലെന്ന് ഹർഹാൻ രണ്ടാമത്തെ പോസ്റ്റിൽ വ്യക്തമാക്കി. കശ്മീരിെൻറ ഓരോ ഇഞ്ചും ഇന്ത്യയുടെ ഭാഗമാണെന്ന് അദ്ദേഹം കുറിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
