Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഎമ്മി പുരസ്​കാരങ്ങൾ...

എമ്മി പുരസ്​കാരങ്ങൾ വിതരണം ചെയ്​തു; ഗെയിം ഓഫ്​ ത്രോൺസ്​ മികച്ച നാടക പരമ്പര​

text_fields
bookmark_border
emmi-award
cancel

ലോസ്​ആഞ്ചലസ്​: 71ാമത്​ എമ്മി പുരസ്​കാരങ്ങൾ വിതരണം ചെയ്​തു. ലോസ്​ ആഞ്ചലസിലെ മൈക്രോസോഫ്​റ്റ്​ തീയേറ്ററിലാ ണ്​ പുരസ്​കാര ദാനം നടന്നത്​. മികച്ച നാടക പരമ്പരക്കുള്ള പുരസ്​കാരം ഗെയിം ഓഫ്​ ത്രോൺസിനും ഹാസ്യ പരമ്പരക്കുള്ള പുരസ്​കാരം ഫ്ലീ ബാഗിനും​ ലഭിച്ചു. ചെർണോബിൽ ആണ്​ മികച്ച ലിമിറ്റഡ്​ സീരീസ്​.

ഹാസ്യ പരമ്പരയിലെ നായക നടനുള്ള പുരസ്​കാരം ബിൽ ഹാഡറും നടിക്കുള്ള പുരസ്​കാരം ഫോബ്​ വാലെറും കരസ്ഥമാക്കി. ടോണി ഷാൽഹോബ്​ സ്വഭാവ നടനും അലക്​സ് ​ ബോസ്​റ്റെയ്​ൻ സ്വഭാവ നടിക്കുമുള്ള പുരസ്​കാരം നേടി. ഹാരി ബ്രാഡ്​ബീർ മികച്ച ഹാസ്യ പരമ്പര​ സംവിധായകനുള്ള പുരസ്​കാരം സ്വന്തമാക്കി.

നാടക പരമ്പരയിലെ നായക നടനുള്ള പുരസ്​കാരം ബില്ലി പോർട്ടറും നടിക്കുള്ള പുരസ്​കാരം ജോഡി കോമറും കരസ്ഥമാക്കി. സ്വഭാവ നടനുള്ള പുരസ്​കാരം പീറ്റർ ഡി​​ങ്ക്​ലേജും നടിക്കുള്ള പുരസ്​കാരം ജൂലിയ ഗാർണറും സംവിധായകനുള്ള പുരസ്​കാരം ജെയ്​സൺ ബാറ്റ്​മാനും സ്വന്തമാക്കി.

ജാറൽ ജെറോം ലിമിറ്റഡ്​ സീരീസിലെ നായക നടനുള്ള പുരസ്​കാരം ഏറ്റുവാങ്ങിയപ്പോൾ മിഷെൽ വില്ല്യംസ്​ നടിക്കുള്ള പുരസ്​കാരം നേടി. ബെൻ വിഷാവ്​ സഹനടനുള്ള അവാർഡും പട്രീഷ്യ അർക്വെറ്റ്​ സഹനടിക്കുള്ള അവാർഡും നേടി. ഈ വിഭാഗത്തിലെ മികച്ച സംവിധായകനുള്ള അവാർഡ്​ ജോൺ റെൻക്​ കരസ്ഥമാക്കി.


വിവിധ വിഭാഗത്തിലെ മറ്റ്​ പുരസ്​കാരങ്ങൾ

റിയാലിറ്റി കോംപറ്റീഷ്യൻ സീരീസ്​: ‘രു പോൾസ്​ ഡ്രാഗ്​ റേസ്​’
വെറൈറ്റി ടോക്​ സീരീസ്​: ‘ലാസ്​റ്റ്​ വീക്ക്​ ടുനൈറ്റ്​ വിത്ത്​ ജോൺ ഒലിവർ’
വെറൈറ്റി സ്​കെച്ച്​ സീരീസ്​: ‘സാറ്റർഡേ നൈറ്റ്​ ലൈവ്​’
മികച്ച ടെലിവിഷൻ മൂവി: ‘ബാൻറർസ്​നാച്ച്​’
ഹാസ്യ പരമ്പര രചന: ഫോബ്​ വാലെർ
നാടക പരമ്പര​ രചന: ജെസ്സ്​ ആംസ്​ട്രോങ്​
ലിമിറ്റഡ്​ സീരീസ്​ രചന: ക്രെയ്​ഗ്​ മാസിൻ

അമേരിക്കൻ ടെലിവിഷൻ രംഗത്തെ മികച്ച പരിപാടികൾക്ക്​ നൽകുന്ന പുരസ്​കാരമാണ്​ എമ്മി പുരസ്​കാരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsGAME OF THRONESEmmy Awards 2019Emmy Award winnersFleabag
News Summary - Emmy Awards 2019 complete list of winners: Game of Thrones, Fleabag win big -movie news
Next Story