‘പി.എം നരേന്ദ്ര മോദി’ സിനിമയുടെ റിലീസിന് വിലക്ക്

14:34 PM
10/04/2019
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന സിനിമയായ ‘പി.എം നരേന്ദ്ര മോദി’യുടെ റിലീസിന് വിലക്ക്. നാളെ റിലീസ് നടക്കാനിരിക്കെ തെരഞ്ഞെടുപ്പ് കമീഷനാണ് വിലക്ക് ഏർപെടുത്തിയത്. രാഷ്ട്രീയ ആവശ്യത്തിനായി ജീവചരിത്രങ്ങൾ പ്രദർശിപ്പിക്കില്ലെന്ന് കമീഷൻ വ്യക്തമാക്കി.

സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻെറ യൂണിവേഴ്സൽ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയതിന് പിന്നാലെയാണ് ചിത്രത്തിൻെറ റിലീസ് തടഞ്ഞത്.

ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകൻ സമർപ്പിച്ച ഹർജി പരിഗണിക്കാനാകില്ലെന്ന് ഇന്നലെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമീഷനാണ് ഇക്കാര്യത്തിൽ ഇടപെടേണ്ടതെന്നും കോടതി പറഞ്ഞിരുന്നു.
Loading...
COMMENTS