ദുൽഖറിെൻറ ബിഗ്ബജറ്റ് തെലുങ്ക് ചിത്രത്തിന് വമ്പൻ റിലീസ്
text_fieldsയുവ സൂപ്പർതാരം ദുൽഖർ സൽമാെൻറ ആദ്യ തെലുങ്ക് ചിത്രം മഹാനടിയുടെ ഷൂട്ടിങ് പൂർത്തിയായി. അന്തരിച്ച തെന്നിന്ത്യൻ നടി സാവിത്രിയുടെ സംഭവ ബഹുലമായ ജീവിത കഥപറയുന്ന ചിത്രത്തിൽ കീർത്തി സുരേഷ് സാവിത്രിയായി വേഷമിടുന്നു. പഴയ കാല റൊമാൻറിക് ഹീറോ ജെമിനി ഗണേശനായാണ് ഡിക്യൂ അഭിനയിക്കുന്നത്.

1940 മതൽ 1980 വരെയുള്ള മഹാനടി സാവിത്രിയുടെ ജീവിതമാണ് ചിത്രത്തിലൂടെ സംവിധായകൻ പറയുന്നത്. സാവിത്രി അഭിനയിച്ച സിനിമകളും അന്നത്തെ പ്രണയ നായകനായ ജെമിനി ഗണേശനുമായുള്ള സാവിത്രിയുടെ വിവാഹവും മഹാനടിയിലൂടെ പുന:സൃഷ്ടിക്കും.
നാഗ ചൈതന്യ, സാമന്ത റുത്പ്രഭു, അർജുൻ റെഡ്ഡി ഫെയിം വിജയ് ദേവരകൊണ്ട, ഷാലിനി പാണ്ഡെ, പ്രകാശ് രാജ് എന്നിവരും പ്രധാന വേഷത്തിലുണ്ട്. മഹാനടി സംവിധാനം ചെയ്യുന്നത് നാഗ് അശ്വിനാണ്.

യുവ നടൻ നാഗചൈതന്യ മുത്തച്ഛനും അന്നത്തെ മുൻനിര താരവുമായ നാഗേശ്വര റാവുവിെൻറ ചെറുപ്പകാലം അഭിനയിക്കുന്നു. തെലുങ്ക് സൂപ്പർസ്റ്റാർ നാഗാർജുനയുടെ മകനാണ് നാഗചൈതന്യ. വിഖ്യാത നടനായ എൻ.ടി രാമറാവുവും ചിത്രത്തിൽ വരുന്നുണ്ട്. വിജയ് ദേവരകൊണ്ട, സാമന്ത എന്നിവർ മാധ്യമ പ്രവർത്തകരായാണ് മഹാനടിയിൽ എത്തുക.
ചിത്രത്തിെൻറ റിലീസ് തീയതി അണിയറക്കാർ പുറത്തുവിട്ടു. മെയ് ഒമ്പതിനാണ് ലോക വ്യാപകമായി മഹാനടി തിയറ്ററുകളിലെത്തുക. നേരത്തെ മാർച്ച് 29നായിരുന്നു ചിത്രം റിലീസ് ചെയ്യാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഷൂട്ടിങ് നീണ്ടതോടെ റിലീസ് നീട്ടുകയായിരുന്നു. വിജയാന്തി മൂവിസാണ് നിർമാണം. തമിഴിലും മലയാളത്തിലും ചിത്രം മൊഴിമാറ്റി റിലീസ് ചെയ്തേക്കും. ‘നടിഗർ തിലകം’ എന്നാണ് ചിത്രത്തിന് തമിഴിൽ നൽകിയിരിക്കുന്ന പേര്.
