ലോക്ഡൗൺ കാലത്ത് രാമായണം സീരിയൽ വീണ്ടുമെത്തുന്നു
text_fieldsശനിയാഴ്ച മുതല്‍ രാവിലെ ഒമ്പത് മണി മുതൽ 10 മണിവരെ ഒരു എപിസോഡും രാത്രി ഒമ്പതു മുതൽ 10 വരെ അടുത്ത ഭാഗവും എന്നിങ്ങനെയാണ് രാമായണം പുനഃസംപ്രേഷണം ചെയ്യുക.
ലോക്ക്ഡൗണില്‍ കഴിയുന്ന ജനങ്ങളുടെ വിരസത മാറ്റാന്‍ രാമായണം, മഹാഭാരതം സീരിയലുകള്‍ പുനഃസംപ്രക്ഷേപണം ചെയ്യുമെന്ന് പ്രസാര്‍ ഭാരതി സി.ഇ.ഒ ശശി ശേഖര്‍ നേരത്തെ അറിയിച്ചിരുന്നു.
1987ലാണ് രാമാനാന്ദ സാഗർ സംവിധാനം ചെയ്ത രാമായണം പരമ്പര സംപ്രേക്ഷണം ആരംഭിച്ചത്. ഇന്ത്യയുടെ ടെലിവിഷന്‍ രംഗത്ത് ചരിത്രം കുറിച്ച പരമ്പരയായിരുന്നു രാമായണം.
ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേർ വീക്ഷിക്കുകയും ഏറ്റവും കൂടുതൽ വരുമാനം സമാഹരിക്കുകയും ചെയ്ത പരമ്പരയായിരുന്നു ഇത്. ഇത് പോലെ തന്നെ ബി.ആര്‍ ചോപ്ര സംവിധാനം ചെയ്ത മഹാഭാരതം സീരിയലും വീണ്ടും പ്രക്ഷേപണം ചെയ്യണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Happy to announce that on public demand, we are starting retelecast of 'Ramayana' from tomorrow, Saturday March 28 in DD National, One episode in morning 9 am to 10 am, another in the evening 9 pm to 10 pm.@narendramodi
— Prakash Javadekar (@PrakashJavdekar) March 27, 2020
@PIBIndia@DDNational
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.