ട്രംപ് ചോദിക്കുന്നു; പാരസൈറ്റ്​ മികച്ച ചിത്രമാണോ?

11:45 AM
21/02/2020
(Getty images)

വാഷിങ്​ടൺ: തെരഞ്ഞെടുപ്പ്​ റാലികൾക്കിടയിൽ വിവാദ പ്രസ്​താവനകളിറക്കി കയ്യടി നേടുന്ന തന്ത്രം ഡോണൾഡ്​ ട്രംപ്​ തുടരുന്നു. ഇക്കുറി രംഗത്തെത്തിയിരിക്കുന്നത്​ മികച്ച ചി​ത്രത്തിനുള്ള  ഓസ്​കർ നേടിയ പാരസൈറ്റിനെതിരെയാണ്​. കൊളോറോഡോ സ്​പ്രിങ്​സിൽ നടന്ന തെരഞ്ഞെടുപ്പ്​ റാലിയിൽ ജനങ്ങളോട്​ സംസാരിക്കവേയാണ്​ ട്രംപ്​ പാരസൈറ്റിനെതിരെ വെടിപൊട്ടിച്ചത്​. 

ദക്ഷിണ കൊറിയയുമായി വാണിജ്യപരമായ ഒരുപാട്​ സങ്കീർണതകൾ നിലനിൽക്കെയാണ്​ അവരുടെ ചിത്രത്തിന്​ മികച്ച ചിത്രത്തി​നുള്ള ഓസ്​കർ നൽകിയിരിക്കുന്നത്​. പാരസൈറ്റ്​ മികച്ച ചിത്രമാണോ? എനിക്കറിയില്ല. ഒരുപാട്​ മികച്ച ചിത്രങ്ങളുണ്ട്​. എന്നിട്ടും വിജയിച്ചത്​ ദക്ഷിണ കൊറിയൻ ചിത്രം. മികച്ച വിദേശചിത്രത്തിനുള പുരസ്​കാരമാണെങ്കിൽ പിന്നെയും സഹിക്കാമായിരുന്നു. ട്രംപ്​ കൂട്ടിച്ചേർത്തു.

മികച്ച സഹനടനുള്ള ഓസ്​കർ നേടിയ ഹോളിവുഡ്​ സൂപ്പർതാരം ബ്രാഡ്​ പിറ്റിനെതിരെയും ട്രംപ്​ ഒളിയമ്പയച്ചു. ഞാനൊരിക്കലും പിറ്റി​​​​െൻറ ആരാധകനായിരുന്നില്ല. അദ്ദേഹം കു​റച്ച്​ ബുദ്ധിയുള്ളയാളാണ്​. അ​ദ്ദേഹത്തി​​​​െൻറ പ്രസ്​താവനകളും അതിനനുസരിച്ചുള്ളതാണ്​. ഓസ്​കർ വേദിയിൽ വെച്ച്​ ബ്രാഡ്​ പിറ്റ്​ ട്രംപിനെ പരോക്ഷമായി പരിഹസിച്ചിരുന്നു. 
 

Loading...
COMMENTS