Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഎ​​െൻറ...

എ​​െൻറ രക്തത്തിലുള്ളത്​ ഹിന്ദുസ്ഥാൻ; നസറുദ്ദീൻ ഷാക്ക്​ മറുപടിയുമായി അനുപം ഖേർ

text_fields
bookmark_border
anupam-kher-and--Naseeruddin-Shah
cancel

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട്​ ‘ദി വയർ.കോമിന്​ നൽകിയ അഭിമുഖത്തിൽ തന്നെ കോമാളിയെന്നും പാ ദസേവകനെന്നും വിളിച്ച നടൻ നസറുദ്ദീൻ ഷാക്ക്​ മറുപടിയുമായി ബോളിവുഡ്​ നടൻ അനുപം ഖേർ. പൗരത്വ ഭേദഗതി നിയമത്തെ​ അനു കൂലിച്ച്​ ട്വീറ്റിട്ടതിനാണ്​ നസറുദ്ദീൻ ഷാ അനുപം ഖേറിനെതിരെ കടുത്ത പ്രയോഗങ്ങൾ നടത്തിയത്​.

നസറുദ്ദീൻ ഷായു ടെ പ്രസ്താവനകളെ ആരും ഗൗരവമായി എടുക്കാറില്ലെന്ന്​ അനുപം ഖേർ അഭിപ്രായപ്പെട്ടു. കാരണം ഇതൊന്നും നസറുദ്ദീൻ ഷാ അല ്ല സംസാരിക്കുന്നത്​. വർഷങ്ങളായി അദ്ദേഹം ഉപയോഗിച്ച വസ്തുക്കളാണെന്ന്​ തങ്ങൾക്കറിയാം. ശരിയും തെറ്റും നിർണയിക്ക ാനുള്ള അദ്ദേഹത്തി​​െൻറ കഴിവിനെ അവ മറച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ട്വിറ്റിലിട്ട വിഡിയോയിലാണ്​ അനുപം ഖേർ നസറുദ്ദീൻ ഷാക്ക്​ മറുപടി നൽകിയത്​.

പാദസേവ ചെയ്യുന്നത്​ അനുപം ഖേറി​​െൻറ രക്തത്തിലുള്ളതാണെന്ന ഷായുടെ ആക്ഷേപത്തിന്,​ ത​​​െൻറ രക്തത്തിലുള്ളത്​ ഹിന്ദുസ്ഥാൻ ആണെന്ന മറുപടിയാണ്​ അനുപം ഖേർ നൽകിയത്​.

അനുപം ഖേർ ട്വിറ്ററിലിട്ട വിഡിയോ സന്ദേശത്തിലെ വാക്കുകൾ:

‘‘എന്നെക്കുറിച്ച് നിങ്ങൾ നൽകിയ അഭിമുഖം ഞാൻ കണ്ടു. ഞാൻ കോമാളിയാണെന്നും നിങ്ങൾ എന്നെ ഗൗരവമായി കാണുന്നില്ലെന്നും ഞാൻ ഒരു പാദസേവകനാണെന്നും അതെല്ലാം എ​​െൻറ രക്തത്തിലുള്ളതാണെന്നും നിങ്ങൾ പറഞ്ഞു. ഈ അഭിനന്ദനങ്ങൾക്ക് നന്ദി, പക്ഷേ നിങ്ങൾ പറഞ്ഞത് ഞാൻ ഗൗരവമായി എടുക്കുന്നില്ല. എന്നിരുന്നാലും, ഞാൻ ഒരിക്കലും നിങ്ങളോട് മോശമായി സംസാരിക്കുകയോ പറയുകയോ ചെയ്യില്ല. എല്ലാ വിജയങ്ങളും ഉണ്ടായിരുന്നിട്ടും, നിങ്ങൾ ജീവിതം മുഴുവൻ നിരാശയോടെയാണ് ചെലവഴിച്ചതെന്ന്​ പറയാൻ ഇപ്പോൾ ഞാനാഗ്രഹിക്കുന്നു.

ദിലീപ് കുമാർ, അമിതാഭ് ബച്ചൻ, രാജേഷ് ഖന്ന, ഷാരൂഖ് ഖാൻ, വിരാട് കോഹ്‌ലി എന്നിവരെ വിമർശിക്കാൻ നിങ്ങൾക്ക്​ കഴിയുമെങ്കിൽ, ഞാൻ ഒരു മികച്ച കൂട്ടായ്​മയിലാണെന്ന്​ എനിക്ക് ഉറപ്പുണ്ട്. മാത്രമല്ല, ഈ ആളുകളാരും നിങ്ങളുടെ പ്രസ്താവനകളെ ഗൗരവമായി എടുത്തിട്ടില്ല. കാരണം ഇതൊന്നും നിങ്ങളല്ല സംസാരിക്കുന്നതെന്നും വർഷങ്ങളായി നിങ്ങൾ ഉപയോഗിച്ച വസ്തുക്കളാണെന്നും ഞങ്ങൾക്കറിയാം. ശരിയും തെറ്റും നിർണയിക്കാനുള്ള നിങ്ങളുടെ കഴിവിനെ അവ മറച്ചിരിക്കുന്നു.

എന്നെക്കുറിച്ച് മോശമായ കാര്യങ്ങൾ പറയുന്നത് ഒന്നു രണ്ട്​ ദിവസത്തേക്ക് നിങ്ങളെ വാർത്താ തലക്കെട്ടാക്കുമായിരിക്കും, ഇത് നിങ്ങൾക്കുള്ള എ​​െൻറ സമ്മാനമാണ്. ദൈവം നിങ്ങളെ സന്തോഷിപ്പിക്കട്ടെ, നിങ്ങളുടെ അഭ്യുദയകാംക്ഷിയായ അനുപം. എ​​​െൻറ രക്തത്തിൽ എന്താണുള്ളതെന്ന് നിങ്ങൾക്കറിയാമോ? -ഹിന്ദുസ്ഥാൻ​.’’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsCAA protestanupam-kherNaseeruddin-Shah
News Summary - do you know what’s in my blood? Hindustan said Anupam kher -movie news
Next Story