സംവിധായകൻ ആർ.ത്യാഗരാജൻ നിര്യാതനായി
text_fieldsചെന്നൈ: സിനിമ നിർമാതാവും സംവിധായകനുമായ ചെൈന്ന പോരൂർ ആർ.ത്യാഗരാജൻ(75) നിര്യാതനായി.ഞായറാഴ്ച രാവിലെ വീട്ടിൽവെച്ച് നെഞ്ചുവേദന അനുഭവെപ്പട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. തേവർ ഫിലിംസിെൻറ ബാനറിൽ രജനീകാന്ത് അഭിനയിച്ച തായ്മീത് സത്യം, തായ്വീട്, അൻപുക്ക് നാൻ അടിമൈ, രങ്കാ അടക്കം 11 ഹിറ്റ് സിനിമകളും മൊത്തം 28 സിനിമകളും സംവിധാനം ചെയ്തു.
വീട്ടിൽ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ സിനിമ- രാഷ്ട്രീയ മേഖലയിലെ പ്രമുഖർ ഉൾപ്പെടെ നിരവധിപേർ അന്ത്യാഞ്ജലിയർപ്പിച്ചു. സംസ്കാരം തിങ്കളാഴ്ച നടക്കും.
പഴയകാല സിനിമ നിർമാതാവായ സാേൻറാ ചിന്നപ്പ തേവറുടെ മരുമകനാണ്. ഭാര്യ: സുബ്ബുലക്ഷ്മി. മക്കൾ: വേൽമുരുകൻ, ഷൺമുഖവടിവു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
