ഡയറക്​ടർ സ്​ഥാനത്തേക്ക്​ അയോഗ്യത: പൃഥ്വിരാജ് ഹരജി നൽകി

20:28 PM
14/09/2018
Actor-Prithviraj

​െകാച്ചി: മൂന്നുവർഷം തുടർച്ചയായി റി​േട്ടൺ സമർപ്പിക്കാത്ത കമ്പനികളുടെ ഡയറക്​ടർമാരെ അയോഗ്യരാക്കുന്ന കമ്പനി ആക്​ടിലെ വകുപ്പുപ്രകാരമുള്ള നടപടിക്കെതിരെ സിനിമ നടൻ പൃഥ്വിരാജ്​ അടക്കമുള്ളവരു​െട ഹരജി. ആഗസ്​റ്റ്​ സിനിമ (ഇന്ത്യ) പ്രൈവറ്റ്​ ലിമിറ്റഡ്​ എന്ന കമ്പനിയുടെ റി​േട്ടൺ സമർപ്പിച്ചില്ലെന്ന പേരിൽ ഡയറക്​ടർമാരായ പൃഥ്വിരാജ്, സന്തോഷ്​ ശിവൻ, ഷാജി നടേശൻ എന്നിവരെ ​ഡയറക്​ടർ സ്​ഥാനം വഹിക്കുന്നതിൽനിന്ന്​ കേന്ദ്രസർക്കാർ അയോഗ്യരാക്കിയിരുന്നു. നടപടി ചോദ്യം ചെയ്​താണ്​ മൂവരും ​ൈഹകോടതിയെ സമീപിച്ചത്​. നടപടി സ്​റ്റേ ചെയ്യണമെന്ന ഇവരുടെ ആവ​ശ്യം കോടതി തള്ളി.

തുടർന്ന്​ മറ്റൊരു സ്​ഥാപനമായ സന്തോഷ്​ ശിവൻ ഫിലിംസ്​ പ്രൈവറ്റ്​ ലിമിറ്റഡ്​ കമ്പനിയുടെ ഡയറക്​ടർമാരായി പ്രവർത്തിക്കുന്നതിന്​ അയോഗ്യത തടസ്സമല്ലെന്ന്​ പ്രഖ്യാപിക്കണമെന്ന്​ ഹരജിക്കാരുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ, ഇൗ കമ്പനി രജിസ്​റ്റർ ചെയ്​തത്​ മു​ംബൈ രജിസ്​ട്രാർ ഒാഫ്​ കമ്പനീസി​ന്​ കീഴിലാണെന്നും അതിനാൽ, ഇക്കാര്യത്തിൽ കേരള ഹൈകോടതിക്ക് തീരുമാനമെടുക്കാനാവില്ലെന്നും കേന്ദ്രസർക്കാർ ​വ്യക്​തമാക്കി. തുടർന്ന്​ കേസ്​ സെപ്​റ്റംബർ 24ന്​ പരിഗണിക്കാൻ മാറ്റി.

Loading...
COMMENTS