സംവിധായകൻ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു
text_fieldsചെന്നൈ: പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ ലെനിൻ രാജേന്ദ്രൻ(67) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത് സയിലായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കെ.എഫ്.ഡി.സി ചെയർമാനായി പ്രവർത്തിച്ചുവരികയാ യിരുന്നു.
1981ൽ പുറത്തിറങ്ങിയ വേനലായിരുന്നു ആദ്യ ചിത്രം. വചനം (1989), ദൈവത്തിെൻറ വികൃതികൾ (1992), മഴ(2000), കുലം, അന് യർ(2003), രാത്രിമഴ (2007), മകരമഞ്ഞ് (2010) എന്നിവ പ്രധാന ചിത്രങ്ങളാണ്. ദൈവത്തിെൻറ വികൃതികള്‍ എന്ന ചിത്രത്തിന് 1992 ലെ സം സ്ഥാന ചലച്ചിത്രപുരസ്കാരവും 'കുലം' എന്ന ചിത്രത്തിന് 1996 ലെ സംസ്ഥാന പുരസ്കാരവും നേടി. രാത്രിമഴയിലൂടെ 2006ല്‍ മികച് ച സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചു.
തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്ത് ജനിച്ച അദ്ദേഹം തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിലായിരുന്നു പഠനം. പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐയുടെ സജീവപ്രവർത്തകനായിരുന്നു. ദേശീയ-സംസ്ഥാന അവാര്‍ഡ് കമ്മറ്റികളില്‍ ജൂറി അംഗമായിരുന്നു. കെ.പി.എ.സി.യുടെ രാജാ രവിവര്‍മ്മ ഉള്‍പ്പെടെ നാല് നാടകങ്ങള്‍ സംവിധാനം ചെയ്തു. മാധവിക്കുട്ടിയുടെ ബാല്യകാലസ്മരണകളെ ആസ്പദമാക്കിയുള്ള ടെലിഫിലിം വയലാറിനെക്കുറിച്ചുള്ള ഡോക്യുമെന്ററി എന്നിവയാണ് മറ്റ് പ്രധാന ചലച്ചിത്ര സംഭാവനകള്‍. ആ ചുവന്നകാലത്തിന്റെ ഓര്യ്ക്ക് (ഓര്‍മ്മ), അന്യര്‍, മഴ, ചില്ല് (തിരക്കഥകള്‍) എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍.
കേരളാസ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസില്‍ ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ലെനിന് രാജേന്ദ്രന് പിന്നീട് സംസ്ഥാന ചലച്ചിത്ര വികസന കേര്‍പ്പറേഷനില്‍ ഫിലിം ഓഫീസറായി ദീര്‍ഘകാരം പ്രവര്‍ത്തിച്ചു.1985 ൽ ഇറങ്ങിയ 'മീനമാസത്തിലെ സൂര്യൻ' എന്ന ചിത്രം ഫ്യൂഡൽ വിരുദ്ധപോരാട്ടത്തെ ഒരു കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ചിത്രമാണ്.
തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്ത് ജനിച്ച അദ്ദേഹം തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിലായിരുന്നു പഠനം പൂർത്തിയാക്കിയത്. പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐയുടെ സജീവ പ്രവർത്തകനായിരുന്നു. 1985ൽ ഇറങ്ങിയ 'മീനമാസത്തിലെ സൂര്യൻ' എന്ന ചിത്രം ഫ്യൂഡൽ വിരുദ്ധ പോരാട്ടത്തെ കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ചിത്രമായിരുന്നു.
മഴയെ സർഗാത്മകമായി തെൻറ ചിത്രങ്ങളിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള സംവിധായകനാണ് രാജേന്ദ്രൻ. 1992 ൽ സംവിധാനം ചെയ്ത 'ദൈവത്തിെൻറ വികൃതികൾ' എം. മുകുന്ദന്റെ അതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു. കമലാ സുരയ്യയുടെ 'നഷ്ടപ്പെട്ട നീലാംബരി' എന്ന കഥയെ ഉപജീവിച്ചുള്ളതായിരുന്നു 2001 ലെ 'മഴ' എന്ന ചിത്രം കേരളത്തിലെ വർഗീയ ധ്രുവീകരണത്തെയാണ് 2003 ൽ പുറത്തിറങ്ങിയ 'അന്യർ' എന്ന ചിത്രത്തിന്റെ ഇതിവൃത്തം.
1989ലും 1991 ലും ഒറ്റപ്പാലം ലോക്സഭ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയിട്ടുണ്ട്. ഭാര്യ ഡോ.രമണി. പാര്‍വതി, ഗൗതമന് എന്നിവര്‍ മക്കളാണ്.
