ഫാദർ നെടുമ്പള്ളിയായി ഫാസിൽ; ഞെട്ടിച്ച് ലൂസിഫറിന്‍റെ ക്യാരക്ടർ പോസ്റ്റർ
text_fieldsപൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം 'ലൂസിഫറി'െൻറ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ഫാദർ നെ ടുമ്പള്ളിയായി സംവിധായകൻ ഫാസിൽ എത്തുന്ന ക്യാരക്ടർ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്.
മോഹൻലാൽ ആണ് പോസ്റ്റർ പുറ ത്തിറക്കിയത്. മഞ്ജുവാര്യർ ആണ് ചിത്രത്തിലെ നായിക. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം ആന്‍റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്.

ടൊവീനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്രോയ്, മംമ്ത മോഹൻദാസ് എന്നിവരും ചിത്രത്തിലുണ്ട്. രാംഗോപാൽ വർമ്മ സംവിധാനം ചെയ്ത് 2002ൽ പുറത്തിറങ്ങിയ 'കമ്പനി'യിൽ വിവേകും മോഹൻലാലും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. എഡിറ്റിങ് സംജിത്ത്. ആക്‌ഷന്‍ സ്റ്റണ്ട് സിൽവ, ആർട് മോഹൻദാസ്. സംഗീതം ദീപക് ദേവ്.
പ്രിയദര്‍ശന്‍ ഒരുക്കുന്ന മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രത്തിലും ഫാസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.