Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദിലീപ് ചിത്രം 'രാമലീല'യുടെ റിലീസിങ് മാറ്റിവെച്ചു

text_fields
bookmark_border
ramaleela
cancel

കൊച്ചി: ദിലീപ് ചിത്രം 'രാമലീല'യുടെ റിലീസിങ് മാറ്റിവെച്ചു. ഈ വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാത്തതിനാലാണ് റിലീസിങ് മാറ്റിവെച്ചതെന്ന് നിർമാതാവ് ടോമിച്ചൻ മുളകുപാടം പ്രതികരിച്ചു. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ കഴിഞ്ഞാൽ ഉടൻ ചിത്രം പുറത്തിറങ്ങുമെന്നും ഈ മാസം 14ന് റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. 

പ്രയാഗ മാർട്ടിൻ നായികയായ ചിത്രം അരുൺ ഗോപി സംവിധാനം ചെയ്യുന്നത്. രാമനുണ്ണിയെന്ന രാഷ്​​ട്രീയക്കാര​​​​​​െൻറ വേഷത്തിലാണ്​ ദിലീപ്​ എത്തുന്നത്​.

മുകേഷ്​, സിദ്ദിഖ്​, കലാഭവൻ ഷാജോൺ, വിജയ രാഘവൻ എന്നിവരാണ്​ മറ്റ്​ വേഷങ്ങളിലുള്ളത്​. സച്ചിയുടേതാണ്​ തിരക്കഥ. റഫീഖ്​ അഹമ്മദി​​​​​​െൻറ ഗാനങ്ങൾക്ക്​ ബിജിപാൽ സംഗീതം നൽകുന്നു. ഷാജികുമാറി​​​​​​​െൻറതാണ്​ ഛായാഗ്രഹണം. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - dileep's Ramaleela Releasing postponed
Next Story