Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightദി​ലീ​പിന്‍റെ...

ദി​ലീ​പിന്‍റെ അ​റ​സ്​​റ്റോ​ടെ നിർമാതാക്കൾ പ്രതിസന്ധിയിൽ

text_fields
bookmark_border
ദി​ലീ​പിന്‍റെ അ​റ​സ്​​റ്റോ​ടെ നിർമാതാക്കൾ പ്രതിസന്ധിയിൽ
cancel

കൊ​ച്ചി: ന​ട​ൻ ദി​ലീ​പി​​​െൻറ അ​റ​സ്​​റ്റോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്​ കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച നി​ർ​മാ​താ​ക്ക​ൾ. ഇൗ​മാ​സം അ​വ​സാ​നം റി​ലീ​സ്​ നി​ശ്ച​​യി​ച്ചി​രു​ന്ന ബി​ഗ്​​ബ​ജ​റ്റ്​ ചി​ത്രം ‘രാ​മ​ലീ​ല’ അ​ട​ക്കം എ​േ​ട്ടാ​ളം ചി​ത്ര​ങ്ങ​ളു​ടെ നി​ർ​മാ​താ​ക്ക​ളാ​ണ്​ വെ​ട്ടി​ലാ​യ​ത്. അ​വ​യി​ൽ ചി​ല​​തി​ൽ ദി​ലീ​പും നി​ർ​മാ​ണ പ​ങ്കാ​ളി​യാ​ണ്.

ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി വ​രു​ന്ന ‘ക​മ്മാ​ര​സം​ഭ​വം’, ചി​ത്രീ​ക​ര​ണം തു​ട​ങ്ങി​വെ​ച്ച ​‘പ്രൊ​ഫ. ഡി​ങ്ക​ൻ’ എ​ന്നി​വ കൂ​ടാ​തെ ‘വാ​ള​യാ​ർ പ​ര​മ​ശി​വം’, ‘സ​ദ്ദാം ശി​വ​ൻ’, ‘ഞാ​നാ​രാ​മോ​ൻ’, ‘ഇ​തോ വ​ലി​യ കാ​ര്യം’, ‘ഇൗ ​പ​റ​ക്കും ത​ളി​ക’​യു​ടെ ര​ണ്ടാം ഭാ​ഗം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളും ദി​ലീ​പി​​നെ നാ​യ​ക​നാ​ക്കി പ്ലാ​ൻ ചെ​യ്​​ത​വ​യാ​ണ്​. ഇ​വ​യു​ടെ​യെ​ല്ലാം ഭാ​വി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​തോ​ടെ വ​ൻ തു​ക ഇ​തി​ന​കം ​െച​ല​വ​ഴി​ച്ച നി​ർ​മാ​താ​ക്ക​ൾ  വെ​ട്ടി​ലാ​യി. ഇ​വ​രി​ൽ പ​ല​രും കൂ​ടി​യ പ​ലി​ശ​ക്ക്​ പ​ണം വാ​യ്പ എ​ ടു​ത്ത്​ ചെ​ല​വ​ഴി​ച്ച​വ​രാ​ണ്. 

ജൂ​ലൈ ഏ​ഴി​ൽ​നി​ന്ന്​ 21ലേ​ക്ക്​ മാ​റ്റി​യ​ ‘രാ​മ​ലീ​ല’​യു​ടെ റി​ലീ​സ്​ വീ​ണ്ടും നീ​ട്ടു​​മെ​ന്നാ​ണ്​ സൂ​ച​ന.  ഉ​ട​നെ​ത​ന്നെ ചി​ത്രം റി​ലീ​സ്​ ചെ​യ്​​താ​ൽ തി​യ​റ്റ​റു​ക​ളി​ൽ പ്ര​ശ്​​ന​ങ്ങ​ളുണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. അ​തേ​സ​മ​യം ദി​ലീ​പി​ന്​ പ്ര​തി​ഫ​ലം ന​ൽ​കി​യ നി​ർ​മാ​താ​ക്ക​ൾ കു​റ​വാ​ണ്. കാ​ര​ണം ദി​ലീ​പ്​ ചി​ത്ര​ങ്ങ​ളി​ൽ അ​ധി​ക​വും പ്ര​തി​ഫ​ല​ത്തി​ന്​ പ​ക​രം നി​ർ​മാ​ണ പ​ങ്കാ​ളി​ത്ത​വും വി​ത​ര​ണാ​വ​കാ​ശ​വു​മാ​ണ്​ ആ​വ​ശ്യ​പ്പെ​ടാ​റു​ള്ള​ത്.

14 കോ​ടി​യാ​ണ്​ ‘രാ​മ​ലീ​ല’യുടെ നി​ർ​മാ​ണ ​െച​ല​വ്. ചി​ത്രീ​ക​ര​ണം പാ​തി​വ​ഴി​യി​ലാ​യ ‘ക​മ്മാ​ര​സം​ഭ​വ’​ത്തി​​​െൻറ സം​വി​ധാ​യ​ക​ൻ ര​തീ​ഷ്​ ഗോ​പി​യാ​ണ്. ഒാ​ണം റി​ലീ​സ്​ ല​ക്ഷ്യം​വെ​ച്ചു​ള്ള  ചി​ത്ര​ത്തി​​​െൻറ നി​ർ​മാ​താ​വ്​ ഗോ​കു​ലം ഗോ​പാ​ല​നാ​ണ്. 10 കോ​ടി​യാ​ണ്​ ​ചെ​ല​വ്. കാ​മ​റ​മാ​ൻ രാ​മ​​ച​ന്ദ്ര​ബാ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന ​‘പ്രൊ​ഫ. ഡി​ങ്ക​ൻ’ ത്രീ​ഡി ചി​ത്ര​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:film directorammamoviesactress attackmalayalam newsDileep Case
News Summary - dileep's film directors upset their films
Next Story