ദിലീപിെൻറ ജാമ്യാപേക്ഷ തള്ളി
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന നടന് ദിലീപിെൻറ ജാമ്യാപേക്ഷ തള്ളി. അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. നാലാം തവണയാണ് കോടതി ദിലീപിന്‍റെ ജാമ്യം തള്ളുന്നത്. നേരത്തെ രണ്ട് തവണ ഹൈകോടതിയും ജാമ്യം നിഷേധിച്ചിരുന്നു. വിധി പകർപ്പ് ലഭിച്ചാൽ ഉടൻ ദിലീപ് ഹൈകോടതിയെ സമീപിക്കാനാണ് സാധ്യത.
ആക്രമിക്കപ്പെട്ട നടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ എന്ന കുറ്റമാണ് തന്‍റെ മേല്‍ പോലീസ് ആരോപിക്കുന്നതെന്നും പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന ഈ കുറ്റത്തിന് അറുപത്ത് ദിവസത്തിലേറെ താന്‍ ജയിലില്‍ കിടന്നെന്നും ജാമ്യാപേക്ഷയില് ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു.
കേസിൽ ശനിയാഴ്ച വാദം പൂര്‍ത്തിയായിരുന്നു. നടിയെ ആക്രമിക്കാന്‍ മുഖ്യപ്രതി പള്‍സർ സുനിയുമായി ദിലീപ് ഗൂഢാലോചന നടത്തിയതിന് വ്യക്തമായ തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന് കോടതിയില്‍ ബോധിപ്പിച്ചത്. ജാമ്യം ലഭിച്ചാല്‍ പല പ്രധാന തെളിവുകളും നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
