ദിലീപിെൻറ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
text_fieldsഅങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന നടന് ദിലീപിെൻറ ജാമ്യാപേക്ഷയില്‍ അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച വിധി പറയും. ശനിയാഴ്ചയാണ് വാദം പൂര്‍ത്തിയാക്കിയത്. നടിയെ ആക്രമിക്കാന്‍ മുഖ്യപ്രതി പള്‍സർ സുനിയുമായി ദിലീപ് ഗൂഢാലോചന നടത്തിയതിന് വ്യക്തമായ തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന് കോടതിയില്‍ ബോധിപ്പിച്ചത്. ജാമ്യം ലഭിച്ചാല്‍ പല പ്രധാന തെളിവുകളും നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍, സി.ആര്.പി.സി 162 പ്രകാരം 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്തതും ആദ്യ കുറ്റ പത്രത്തില്‍ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാത്രമാണ് ഗൂഢാലോചന നടത്തിയതായി ആരോപണമുള്ളതെന്നും അതിനാല്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്നുമാണ് പ്രതിഭാഗം വാദം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
