Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദിലീപിന്​ സന്ദർശക നിയന്ത്രണം: ജയിൽ സൂപ്രണ്ടിനോട്​ വിശദീകരണം തേടി

text_fields
bookmark_border
ദിലീപിന്​ സന്ദർശക നിയന്ത്രണം: ജയിൽ സൂപ്രണ്ടിനോട്​ വിശദീകരണം തേടി
cancel

തൃശൂർ: ആലുവ സബ് ജയിലിൽ തടവിൽ കഴിയുന്ന നടൻ ദിലീപിനെ സന്ദർശിക്കാൻ എത്തുന്നവരെ നിയന്ത്രിക്കുന്നത് അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കാനാണെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സബ് ജയിൽ സൂപ്രണ്ടിൽനിന്ന്​ വിശദീകരണം തേടി. മൂന്നാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് കമീഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടു. സലിം ഇന്ത്യ സമർപ്പിച്ച പരാതിയിലാണ് നടപടി.  അതേസമയം, കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കോടതിയിൽനിന്നുതന്നെ പരിഹാരം കാണണമെന്ന് കമീഷൻ പരാതിക്കാരനെ അറിയിച്ചു. തൃശൂർ സിറ്റിങ്ങിലാണ് പരാതി ലഭിച്ചത്.

ദിലീപിനെതിരായ അന്വേഷണം വൈകിപ്പിക്കുന്നത് അദ്ദേഹത്തെ തടങ്കലിൽ പാർപ്പിക്കാനാ​െണന്ന സലിമി​​െൻറ പരാതിയിൽ കമീഷൻ നേര​േത്ത ആലുവ റൂറൽ എസ്​.പിയിൽനിന്ന്​ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അന്വേഷണ പുരോഗതി അറിയിക്കാനും നിർദേശിച്ചിരുന്നു. എന്നാൽ, റിപ്പോർട്ട് ലഭിച്ചില്ല.  റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കണമെന്ന് റൂറൽ എസ്​.പിയോട്​ കമീഷൻ ആവശ്യപ്പെട്ടു. കേസ്​ നവംബർ 17ന് തൃശൂരിൽ നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും.
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dileep Jail Visit controll Jail Suprendent-Movie News
Next Story