ദിലീപ് വിഷയം: മോഹൻലാലിനെ തിരുത്തി ജോയ് മാത്യു

10:57 AM
12/07/2018
joy-mathew-mohan-lal

കൊച്ചി: ദിലീപിനെ തിരിച്ചെടുത്തത് സംബന്ധിച്ച് അമ്മ പ്രസിഡന്‍റ് മോഹൻലാൽ നൽകിയ വിശദീകരണത്തിനെതിരെ നടൻ ജോയ് മാത്യു. ദിലീപിനെ തിരിച്ചെടുക്കുന്ന വിഷയം അമ്മ ജനറൽബോഡിയുടെ അജണ്ടയിൽ ഇല്ലായിരുന്നുവെന്ന് ജോയ് മാത്യു വ്യക്തമാക്കി. മോഹൻലാൽ അജണ്ട വായിച്ച് തെറ്റ് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മോഹൻലാലിന് കത്തയച്ചു. 

എ​റ​ണാ​കു​ളം പ്ര​സ്​​ക്ല​ബ്​ സം​ഘ​ടി​പ്പി​ച്ച ‘മു​ഖാ​മു​ഖം’ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കവെ​ണ് ദിലീപ് വിഷയം അമ്മ ജനറൽബോഡിയുടെ അ​ജ​ണ്ട​യി​ൽ ഉ​ൾ​പ്പെ​ടു​ത്തിയെന്ന് മോഹൻലാൽ പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായതോടെ ദിലീപിനെ പുറത്താക്കണമെന്ന് വി​വി​ധ കോ​ണു​ക​ളി​ൽ ​നി​ന്ന്​ അ​ഭി​പ്രാ​യം ഉ​യ​ർ​ന്നു. ‘അ​മ്മ’ പി​ള​രു​ന്ന സാ​ഹ​ച​ര്യം ​വ​രെ​യു​ണ്ടാ​യി. ചി​ല സി​നി​മ സം​ഘ​ട​ന​ക​ൾ ദി​ലീ​പി​നെ പു​റ​ത്താ​ക്കി​യ​പ്പോ​ൾ ത​ങ്ങ​ളും തീ​രു​മാ​ന​മെ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി. 

എന്നാൽ, സം​ഘ​ട​ന​യു​ടെ നി​യ​മാ​വ​ലി പ്ര​കാ​രം അ​ങ്ങ​നെ മാ​റ്റാ​നാ​കി​ല്ലെ​ന്ന്​ പി​ന്നീ​ട്​ മ​ന​സ്സി​ലാ​യി. അ​തു​കൊ​ണ്ട്​ പു​റ​ത്താ​ക്ക​ൽ മ​ര​വി​പ്പി​ക്കാ​നും അ​ടു​ത്ത ജ​ന​റ​ൽ ബോ​ഡി​യി​ൽ അം​ഗ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം ആ​രാ​യാ​നും എ​ക്​​സി​ക്യൂ​ട്ടി​വ്​ തീ​രു​മാ​നി​ച്ചു. വി​ഷ​യം അ​ജ​ണ്ട​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ദി​ലീ​പി​നെ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന്​ ജ​ന​റ​ൽ ബോ​ഡി​യി​ൽ ആ​വ​ശ്യം ഉ​യ​ർ​ന്നു. ഒ​രാ​ൾ ​പോ​ലും എ​തി​ർ​ത്തി​ല്ലെന്നും ആയിരുന്നു മോഹൻ ലാൽ വ്യക്തമാക്കിയത്.
 

Loading...
COMMENTS