Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദിലീപിന്‍റെ ജാമ്യാപേക്ഷ: നടിയുടെ പേര് പരാമർശിച്ച പ്രതിഭാഗത്തിന് താക്കീത്

text_fields
bookmark_border
ദിലീപിന്‍റെ ജാമ്യാപേക്ഷ: നടിയുടെ പേര് പരാമർശിച്ച പ്രതിഭാഗത്തിന് താക്കീത്
cancel

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്‍റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം തുടരുന്നു. അതിനിടെ ആക്രമണത്തിനിരയായ നടിയുടെ പേര് പരാമർശിച്ചതിന് കോടതി പ്രതിഭാഗത്തെ താക്കീത് ചെയ്തു.

ദിലീപിനെ കസ്റ്റഡിയിൽ വെക്കേണ്ട കാര്യമില്ല. ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് ലഭിച്ചിട്ടുണ്ട്. ഫോൺ നശിപ്പിച്ചെന്നാണ് പൾസർ സുനിയുടെ അഭിഭാഷകർ തന്നെ പറഞ്ഞിട്ടുള്ളത്. അതിനാൽ ദിലീപിന് ജാമ്യമനുവദിക്കണമെന്ന് അഡ്വ. രാമൻ പിള്ള വാദിച്ചു. എന്നാൽ ദിലീപിന്‍റെ ജാമ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ദിലീപിനെതിരെ കൂടുതൽ തെളിവുകൾ സമർപ്പിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. 

വെള്ളിയാഴ്ചയാണ് ദിലീപ് ഹൈകോടതിയിൽ വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചത്. എന്നാൽ പ്രോസിക്യൂഷന്‍റെ അപേക്ഷ പ്രകാരം കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

അതേസമയം, ആ​ലു​വ സ​ബ് ജ​യി​ലി​ൽ ക​ഴി​യു​ന്ന ന​ട​ൻ ദി​ലീ​പി​ന്‍റെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി അ​ങ്ക​മാ​ലി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി നീട്ടി. സെപ്റ്റംബർ രണ്ടു വരെയാണ് റിമാൻഡ് നീട്ടിയിരിക്കുന്നത്. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു കോടതി നടപടികൾ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dileep Bail; Court warned advocates on reveal actress name-Kerala News
Next Story