പുതുജീവിതത്തിന് പിന്തുണ തേടി ദിലീപും കാവ്യയും
text_fieldsകൊച്ചി: എല്ലാവരുടെയും പ്രാർഥനയും പിന്തുണയും ഞങ്ങളുടെ ജീവിതത്തിന് വേണമെന്ന് നടൻ ദിലീപ്. കാവ്യ മാധവനുമായുള്ള വിവാഹ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങളുടെ നല്ല ജീവിതത്തിന് വേണ്ടി പ്രാർഥിക്കണം. ജീവിതത്തിൽ കൂട്ടു വേണം എന്ന അവസ്ഥ വന്നപ്പോൾ മകളും അമ്മയും കുടുംബക്കാരും മറ്റും ചേർന്ന് വിവാഹം കഴിക്കാൻ നിർബന്ധിച്ചു.
ഞാൻ കാരണം ഇരയായ പെൺകുട്ടിയെ തന്നെ വിവാഹം കഴിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. രണ്ടു വർഷമായി ഞങ്ങളുടെ വിവാഹം നടന്നു കൊണ്ടിരിക്കുന്നു. പത്ത്, ഇരുപത് സിനിമകൾ ഒരുമിച്ചു ചെയ്തുവെന്ന കുറ്റം മാത്രമേ ഞങ്ങൾ ചെയ്തിട്ടുള്ളൂവെന്നും ദിലീപ് പറഞ്ഞു.
എല്ലാവരും പ്രാർഥിക്കണമെന്ന് കാവ്യാ മാധവൻ പറഞ്ഞു. എല്ലാവരും ആഗ്രഹിച്ച വിവാഹമാണിത്. ഇത്രയും കൂടുതൽ കല്യാണം ആരെയും കഴിപ്പിച്ചിട്ടില്ലെന്നും കാവ്യ പറഞ്ഞു.
ഞാനാണ് അച്ഛനോട് പറഞ്ഞത്. തീരുമാനം എെൻറതായിരുന്നു. ദിലീപിെൻറ മകൾ മീനാക്ഷി അറിയിച്ചു.
