Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവൻകിട താരങ്ങളുടെ...

വൻകിട താരങ്ങളുടെ സമ്മർദം വിലപ്പോയില്ല; അറസ്​റ്റിൽ ഞെട്ടിത്തരിച്ച് സിനിമ ലോകം

text_fields
bookmark_border
വൻകിട താരങ്ങളുടെ സമ്മർദം വിലപ്പോയില്ല; അറസ്​റ്റിൽ ഞെട്ടിത്തരിച്ച് സിനിമ ലോകം
cancel

തിരുവനന്തപുരം: നടൻ ദിലീപി‍​​െൻറ അറസ്​റ്റിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് സിനിമ ലോകം. മലയാള സിനിമയുടെ ജനപ്രിയ നായകൻ വില്ലനാകുമ്പോൾ എന്ത് പറയണമെന്നറിയാതെ താരസംഘടനയായ ‘അമ്മ’ മൗനം തുടരുകയാണ്. 

ത​​​െൻറ അവസരങ്ങൾ നഷ്​ടപ്പെടുത്തുന്നതിനെതിരെ ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരെ പലതവണ അമ്മയിൽ പരാതി നൽകിയിട്ടും സൂപ്പർ താരങ്ങൾക്ക് മുന്നിൽ കരഞ്ഞിട്ടും ദിലീപിനെതിരെ സംഘടനക്കകത്തോ പുറത്തോ ശബ്​ദം ഉയരാത്തത് സ്വാധീനം തന്നെയായിരുന്നു. നടി ആക്രമിക്കപ്പെട്ട ശേഷവും പൊലീസ് ചോദ്യംചെയ്തപ്പോഴും അമ്മയുടെ സ്നേഹം മകനൊപ്പമായിരുന്നു.

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് 13 മണിക്കൂർ ആലുവ പൊലീസ് ക്ലബിൽ ദിലീപിനെ ചോദ്യംചെയ്തപ്പോൾ അന്ന് അറസ്​റ്റ്​ ഒഴിവാക്കാൻ ഇടപെട്ടത് സൂപ്പർ താരമായിരുന്നു. നടൻ മുഖ്യമന്ത്രിയുടെ ഓഫിസിലെ ചാനൽ പ്രമുഖനെ ബന്ധപ്പെട്ടതിനെ തുടർന്നാണ്​ തൽക്കാലത്തേക്ക് വിട്ടയക്കാൻ അന്വേഷണസംഘത്തിന് നിർദേശം നൽകിയത്. അല്ലെങ്കിൽ പുലർച്ചയോടുകൂടി തന്നെ നട​​​െൻറ അറസ്​റ്റ്​ രേഖപ്പെടുത്തുമായിരുന്നുവെന്ന് പൊലീസ് ആസ്ഥാനത്തെ ഉന്നതൻ ‘മാധ്യമ’ത്തോട് പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrestedactor dileepactress attackactress attack caseactress abductionActress abduction casemalayalam newsDileep CaseActor DileepKerala News
News Summary - dileep and AMMA on actress attack case influence
Next Story