ദിലീപ് വീണ്ടും ഹൈകോടതിയിൽ; ജാമ്യാപേക്ഷ ഇന്നുതന്നെ പരിഗണിക്കും
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജാമ്യാപേക്ഷയുമായി ഇന്ന് വീണ്ടും ഹൈകോടതിയില്‍. അറസ്റ്റിലായ ശേഷം അഞ്ചാം തവണയാണ് ദിലീപ് ജാമ്യാപേക്ഷ സമർപ്പിക്കുന്നത്. നാലാം ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളിയ സാഹചര്യത്തിലാണ് വീണ്ടും ഹൈകോടതിയെ സമീപിക്കുന്നത്. അഡ്വ.രാമന്‍പിള്ള മുഖാന്തരമാണ് ഹൈകോടതിയില്‍ ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കുന്നത്.
ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കും. ജസ്റ്റിസ് സുനിൽ തോമസിെൻറ ബഞ്ച് ഇന്ന് ഉച്ചക്ക് ഒന്നേമുക്കാലോെട ഹരജി പരിഗണിക്കുെമന്നാണ് കരുതുന്നത്. സോപാധിക ജാമ്യത്തിന് അർഹതയുെണ്ടന്ന് ചൂണ്ടിക്കാട്ടിയണ് ഹരജി.
നേരത്തെ രണ്ട് തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈകോടതിയും ദിലീപിെൻറ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ജൂലൈ പത്തിനാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
