ദൈവത്തെപ്പോലെ നിങ്ങൾ എനിക്കൊപ്പമുണ്ടെന്നതാണ്‌ ശക്തി -ദിലീപ് 

19:26 PM
03/01/2018
kammarasambhavam

നടിയെ അക്രമിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ പുറത്തിറങ്ങിയ ദിലീപ് ഇതുവരെ ഫേസ്ബുക്കിലൂടെ പ്രതികരണങ്ങൾ നടത്തിയിരുന്നില്ല. എന്നാൽ ഇന്ന് ദിലീപ് ഫേസ്ബുക്കിൽ തിരിച്ചെത്തി. കമ്മാര സംഭവമെന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തുവിടാനാണ് ഫേസ്ബുക്കിലെത്തിയത്. 

ഏറെ നാളുകൾക്ക്‌ ശേഷമാണ്‌ സോഷ്യൽ മീഡിയയിൽ, എത്‌ പ്രതിസന്ധിയിലും,ദൈവത്തെപ്പോലെ നിങ്ങൾ എനിക്കൊപ്പമുണ്ടെന്നതാണ്‌ എന്റെ ശക്തി,തുടർന്നും,നിങ്ങളുടെ സ്നേഹവും,കരുതലും എനിക്കൊപ്പമുണ്ടാവണമെന്ന് അഭ്യർത്ഥിച്ച്‌ കൊണ്ടും,എല്ലാവർക്കും ഐശ്വര്യപൂർണ്ണ മായ ഒരു പുതുവർഷം നേർന്ന് കൊണ്ടും,എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥമായ "കമ്മാരസംഭവം "എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്ററും നിങ്ങൾക്ക്‌ സമർപ്പിക്കുന്നു 

ചരിത്രം ചമച്ചവർക്ക് സമർപ്പിതം.
വളച്ചവർക്ക് സമർപ്പിതം.
ഒടിച്ചവർക്ക് സമർപ്പിതം.
വളച്ചൊടിച്ചവർക്ക്... സമർപ്പിതം.''

                                                                                                         -ദിലീപ് 

 

രതീഷ് അമ്പാട്ട്  ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  തമിഴ് നടൻ സിദ്ധാർഥും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.  മുരളി ഗോപി തിരക്കഥ എഴുതി ഗോകുലം മൂവീസാണ് ചിത്രം നിർമിക്കുന്നത്.  മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയിൽ  വ്യത്യസ്ത ഗെറ്റപ്പുകളിലാകും ദിലീപ് എത്തുക. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. ബോബി സിംഹ, മുരളീഗോപി എന്നിവരും ചിത്രത്തിലുണ്ട്.   കമ്മാരന്‍റെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. 

Loading...
COMMENTS