നടൻ ദിലീപിന് പാസ്പോര്‍ട്ട് താല്‍ക്കാലികമായി വിട്ടുനല്‍കി
text_fieldsകൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന് ദിലീപിന് താല്‍ക്കാലികമായി പാസ്പോര്‍ട്ട് വിട്ടുനല്‍കി. വര്‍ക്ക് വിസക്ക് പാസ്പോര്‍ട്ട് ഹാജരാക്കേണ്ടതുണ്ടെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഇടക്കാല ഉത്തരവ്.
ഈ മാസം 15 മുതല്‍ ഡിസംബര്‍ 31 വരെ ഷൂട്ടിങ്ങിന് വിദേശത്ത് പോകാൻ അനുമതി തേടിയുള്ള ദിലീപിെൻറ അപേക്ഷയെ കഴിഞ്ഞ ദിവസം പ്രോസിക്യൂഷന് കോടതിയില്‍ എതിര്‍ത്തിരുന്നു. ഈ ഹരജി ഈ മാസം ഒമ്പതിലേക്ക് മാറ്റിയ കോടതി വര്‍ക്ക് വിസയുടെ ആവശ്യത്തിലേക്കായി മാത്രം താല്‍ക്കാലികമായി പാസ്പോര്‍ട്ട് വിട്ടുനല്‍കുകയായിരുന്നു.
വിദേശയാത്ര നടത്തുന്നത് കേസിെൻറ വിചാരണ വൈകിപ്പിക്കാനുള്ള ആസൂത്രിത നീക്കത്തിെൻറ ഭാഗമാണെന്നാണ് പ്രോസിക്യൂഷന് നിലപാട്. കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ കാത്തിരിക്കുന്ന കേസ് പ്രതിയുടെ വിദേശയാത്ര കാരണം വൈകാന്‍ ഇടവരുന്നത് ഇരയായ സ്ത്രീയോടുള്ള അവഹേളനവും നീതിനിഷേധവുമാണെന്ന് പ്രോസിക്യൂഷന് ബോധിപ്പിച്ചിരുന്നു.
