ധർമജൻ ബോൾഗാട്ടി മീൻ കച്ചവടം തുടങ്ങുന്നു
text_fieldsകൊച്ചി: സിനിമനടൻ ധർമജൻ ബോൾഗാട്ടി മീൻ കച്ചവടത്തിനിറങ്ങുന്നു. സിനിമക്ക് പുറത്ത് യഥാർഥജീവിതത്തിലാണ് ധർമജനും കൂട്ടുകാരും പുതിയ കച്ചവടവുമായെത്തുന്നത്. ധർമൂസ് ഫിഷ് ഹബ് എന്ന് പേരിട്ട കട നടൻ കുഞ്ചാക്കോ ബോബൻ ജൂലൈ അഞ്ചിന് എറണാകുളം അയ്യപ്പൻകാവിൽ ഉദ്ഘാടനം ചെയ്യും.
കൊച്ചിക്കാർക്ക് വിഷം പുരളാത്ത നല്ല മീൻ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ധർമജെൻറ പുതിയ സംരംഭം. മീൻ വിഭവങ്ങൾ വളരെയേറെ ഇഷ്ടപ്പെടുന്ന ധർമജനും കൂട്ടുകാരും തുടങ്ങുന്ന വിപണനകേന്ദ്രം കേരളത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനും ആലോചിക്കുന്നുണ്ട്. പരമ്പരാഗത മത്സ്യത്തൊഴിലാളികളിൽനിന്നും വീശുവലകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നവരിൽനിന്നും മീനുകൾ വാങ്ങി വിൽപനക്കെത്തിക്കും.
ചെമ്മീൻകെട്ടിലും കൂടുകൃഷിയിലും വളർത്തുന്ന മീനുകളും വിൽക്കും. ചെറുമീനുകള് വൃത്തിയാക്കി ഒാര്ഡര് അനുസരിച്ച് വീടുകളിലും ഫ്ലാറ്റുകളിലും എത്തിച്ചുനല്കും. ധർമജനും 11 സുഹൃത്തുക്കളും ചേർന്നാണ് സംരംഭം തുടങ്ങുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
