ബിഗ് ബജറ്റില്‍ 'ധര്‍മ്മരാജ്യ'വുമായി ആര്.എസ് വിമല്‍; നായകൻ സൂപ്പർ താരം
text_fieldsപുതിയ ബിഗ്ബജറ്റ് ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ ആർ.എസ് വിമൽ. തിരുവിതാംകൂറിന്റെ ചരിത്ര നായകന് ധര്‍മ്മരാജയുടെ കഥപറയുന്ന ചിത്രത്തിന് 'ധര്‍മ്മ രാജ്യ' എന്നാണ് പേരിട്ടിരിക്കുന്നത്. മലയാളത്തിലെ സൂപ്പര്‍ താരമാണ് ചിത്രത്തിൽ നായകനാകുന്നുവെന്ന് അദ്ദേഹം ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തുവിട്ട് വ്യക്തമാക്കി.
പൂജ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ നിര്‍മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് വിമല്‍ തന്നെയാണ്. പൂര്‍ണമായും വിര്‍ച്വല്‍ പ്രൊഡക്ഷന്റെ സഹായത്തോടെ ലണ്ടനില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് ധര്‍മരാജ്യ.
ലണ്ടനിലെ ഐസോലൗ സ്റ്റുഡിയോയും പൂജ സ്റ്റുഡിയോയും സംയുക്ത സഹകരണത്തോടെയാണ് വിര്‍ച്വല്‍ സ്ക്രീനുകള്‍ തയ്യാറാക്കുക. സിനിമയുടെ സാങ്കേതിക നിര്‍വഹണം നടത്തുന്നത് പ്രിയ സുഹൃത്ത് കൂടിയായ പ്രജയ് ജെ കമ്മത്താണ്. മലയാളം, ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലാണ് ചിത്രം നിര്‍മിക്കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
