ധനുഷ്-വെട്രിമാരൻ ചിത്രം വടചെന്നൈ 2 ഉപേക്ഷിച്ചോ?

12:11 PM
15/07/2019

വെട്രിമാരൻ-ധനുഷ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച 'വടചെന്നൈ 2' പ്രൊജക്ട് ഉപേക്ഷിച്ചതായി റിപ്പോർട്ട്. വടചെന്നെയുടെ രണ്ടാം ഭാഗമായി ഒരുക്കുന്ന സിനിമയുടെ 30 ശതമാനം ചിത്രീകരണം പൂർത്തിയായിരുന്നു. ഇതിനിടെയാണ് ആരാധകരെ നിരാശയിലാഴ്ത്തി ചിത്രം സംവിധായകൻ ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 

ആദ്യഭാഗം പുറത്തിറങ്ങയതിന് പിന്നാലെ വടക്കന്‍ ചെന്നൈയിലെ മത്സ്യതൊഴിലാളികള്‍ തങ്ങളുടെ ജീവിതത്തെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. രണ്ടാംഭാഗം അവിടെ തന്നെ ചിത്രീകരിക്കുന്നത് എളുപ്പമാകില്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് സംവിധായകന്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറിയത്. ആദ്യഭാഗത്തില്‍ വേഷമിട്ട ചില അഭിനേതാക്കളുടെ തിരക്കുകളും ചിത്രം ഉപേക്ഷിക്കാൻ കാരണമായെന്നാണ് വിവരം. 

ഒന്നാംഭാഗത്തിൽ ആൻഡ്രിയ ജെർമിയയും ഐശ്വര്യ രാജേഷുമായിരുന്നു നായികമാർ. കിഷോർ കുമാർ, സമുദ്രക്കനി, ഡാനിയേൽ ബാലാജി, പവൻ, എന്നിവരായിരുന്നു മറ്റ് താരങ്ങൾ. 

Loading...
COMMENTS