ഹിറ്റടിക്കാൻ ദേവരകൊണ്ട-രശ്മിക ജോഡി വീണ്ടും;  ഡിയർ കോമ്രേഡിന്‍റെ ട്രെയിലർ 

18:43 PM
11/07/2019
Vijay Devaraconda and Rashmika

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഗീതാഗോവിന്ദത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. 

ഭരത് കമ്മയാണ് ചിത്രം സംവിധാനം ചെയ്തത്. മലയാളിയായ ശ്രുതി രാമചന്ദ്രനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.മൈത്രി മേക്കേഴ്സ് നിർമ്മിച്ച ചിത്രത്തിനായ് സുജിത്ത് സാരംഗ് ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ചിത്രം തെലുഗ്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി ജൂലൈ 26ന് പുറത്തിറങ്ങും.

Loading...
COMMENTS