സൈറ വസീമിന് അവരുടെ ജീവിതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യമുണ്ട് -ദംഗൽ സംവിധായകൻ 

13:00 PM
01/07/2019
Zaira

ന്യൂഡൽഹി: സിനിമാ ജീവിതം നിർത്തുകയാണെന്ന നടി സൈറ വസീമിന്‍റെ തീരുമാനത്തിൽ പ്രതികരണവുമായി സംവിധായകൻ നിതേഷ് തിവാരി. 'മിഡ് ഡേ' പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ദംഗൽ സംവിധായകൻ മനസ് തുറന്നത്. 

കഴിഞ്ഞ ദിവസം സൈറയുടെ കുറിപ്പ് വായിച്ചു. സൈറയുടെ തീരുമാനം എന്നെ അമ്പരപ്പിച്ചു. എന്നാൽ അവരുടെ ജീവിതം തീരുമാനിക്കാനുള്ള സ്വാതന്ത്യം അവർക്കുണ്ട് -നിതേഷ് പറഞ്ഞു. 

സൈറ മികച്ച അഭിനേത്രിയാണ്. സിനിമയുടെ ഒഡീഷന്‍റെ സമയത്ത് തന്നെ ഇക്കാര്യം മനസിലായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കഴിഞ്ഞദിവസമാണ് അഞ്ച് വര്‍ഷത്തെ സിനിമാ ജീവിതത്തിന് അവസാനമിടുകയാണെന്ന് ദേശീയ പുരസ്ക്കാര ജേതാവ് കൂടിയായ സൈറാ വസീം അറിയിച്ചത്. മതപരമായ കാരണങ്ങള്‍ കൊണ്ടാണ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും ജീവിതത്തില്‍ സിനിമ കാരണം ഒരുപാട് ‘ബറക്കത്ത്’(അനുഗ്രഹം) നഷ്ടമായെന്നുമാണ് സൈറ ഫേസ്ബുക്കില്‍ കുറിച്ചത്. 


 

Loading...
COMMENTS