Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകേസ്​ തുടർച്ചയായി...

കേസ്​ തുടർച്ചയായി മാറ്റുന്നു; പരാതിക്കാരന്​ കോടതിച്ചെലവ്​ ദിലീപ് നൽകണം

text_fields
bookmark_border
dcinemas
cancel

കൊച്ചി: ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട വിജിലൻസ് കേസ് റദ്ദാക്കണമെന്ന ഹരജി തുടർച്ചയായി മാറ്റിക്കൊണ്ടു പോകുന്ന സാഹചര്യത്തിൽ എതിർകക്ഷിയായ പരാതിക്കാരന്​ 1000 രൂപ കോടതിച്ചെലവ് നൽകണമെന്ന്​ നടൻ ദിലീപിനോട്​​ ഹൈകോടതി.

ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്ററിനുവേണ്ടി തൊട്ടടുത്ത ക്ഷേത്രത്തി​​െൻറ സ്ഥലം കൈയേറിയെന്നാരോപിച്ച് തൃശൂരിലെ പൊതുപ്രവർത്തകൻ പി.ഡി. ജോസഫ് നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇത്​ റദ്ദാക്കാൻ ദിലീപ്​ നൽകിയ ഹരജിയാണ്​ ഹൈകോടതിയുടെ പരിഗണനയിലുള്ളത്​.

കേസ്​ പരിഗണനക്കെത്തിയ അഞ്ചുതവണ പല കാരണങ്ങൾ ചൂണ്ടിക്കാട്ടി ദിലീപ്​ കേസ് മാറ്റിക്കൊണ്ടുപോയി. എന്നാൽ, ഇൗ ഘട്ടങ്ങളിലെല്ലാം പരാതിക്കാരൻ കൃത്യമായി കോടതിയിൽ ഹാജരാവുകയും ചെയ്​തു. ഇക്കാര്യം പരിഗണിച്ചാണ്​ കോടതിച്ചെലവ്​ നൽകാൻ കോടതി നിർദേശിച്ചത്​. കേസ് ഇനി പരിഗണനക്കെടുക്കുന്ന ഒക്ടോബർ 23ന് പണമടക്കാനാണ്​ നിർദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovies newsD CinemaX Land CaseActor Dileep
News Summary - D Cinemax Land Case: Dileep -Movies News
Next Story