ഡി സിനിമാസ്​ ഭൂമി കൈയേറ്റം: കേസ്​ 27ലേക്ക്​ മാറ്റി

  • ഭൂ ഉടമസ്​ഥാവകാശം സംബന്ധിച്ച അന്തിമവാദം കേൾക്കൽ ഇന്ന്

08:13 AM
14/09/2017
D cinemaas

തൃ​ശൂ​ർ: ന​ട​ൻ ദി​ലീ​പി​​െൻറ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ചാ​ല​ക്കു​ടി ഡി ​സി​നി​മാ​സ്​ ഭൂ​മി കൈ​യേ​റി​യെ​ന്ന പ​രാ​തി പ​രി​ഗ​ണി​ക്കു​ന്ന​ത്​ തൃ​ശൂ​ർ വി​ജി​ല​ൻ​സ്​ കോ​ട​തി 27ലേ​ക്ക്​ മാ​റ്റി. തൃ​ശൂ​ർ മു​ൻ ക​ല​ക്​​ട​ർ എം.​എ​സ്.​ ജ​യ​യെ​യും ദി​ലീ​പി​നെ​യും പ്ര​തി​യാ​ക്കി പൊ​തു​പ്ര​വ​ർ​ത്ത​ക​ർ പി.​ഡി. ജോ​സ​ഫ്​ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ മാ​റ്റി​യ​ത്.

അ​തി​നി​ടെ, ഭൂ​മി ​ൈക​യേ​റ്റ​ത്തി​ൽ ഉ​ട​മ​സ്​​ഥാ​വ​കാ​ശം സം​ബ​ന്ധി​ച്ച അ​ന്തി​മ​വാ​ദം കേ​ൾ​ക്ക​ൽ ക​ല​ക്​​ട​റു​ടെ ചേം​ബ​റി​ൽ വ്യാ​ഴാ​ഴ്​​ച ന​ട​ക്കും. എ​റ​ണാ​കു​ളം സ്വ​ദേ​ശി കെ.​ബി.  സ​ന്തോ​ഷ്​ ന​ൽ​കി​യ പ​രാ​തി​യി​ൽ ലാ​ൻ​ഡ്​ റ​വ​ന്യൂ ക​മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ്​ പ​രാ​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ജി​ല്ല സ​ർ​േ​വ​യ​ർ സ്​​ഥ​ലം അ​ള​ന്നി​രു​ന്നു. കൊ​ച്ചി​ൻ  ദേ​വ​സ്വം ബോ​ർ​ഡി​​െൻറ കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ത്തി​​െൻറ ഒ​ന്ന​ര സ​െൻറ്​ മാ​ത്ര​മാ​ണ്​ ഡി-​സി​നി​മാ​സ്​ ഭൂ​മി​യി​ൽ കൂ​ടു​ത​ലാ​യി  ഉ​ള്ള​തെ​ന്നും ​ൈക​യേ​റ്റ​മി​ല്ലെ​ന്നു​മാ​ണ്​ സ​ർ​വേ​യ​ർ ക​ണ്ടെ​ത്തി​യ​ത്.

എ​ന്നാ​ൽ സ്​​ഥ​ലം വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പോ​കു​വ​ര​വ്​  ന​ട​ത്തി​യ​തി​ൽ അ​വ്യ​ക്​​ത​ത​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ക്ഷേ​പ​ത്തി​ലാ​ണ്​ ഉ​ട​മ​സ്​​ഥാ​വ​കാ​ശം സം​ബ​ന്ധി​ച്ച യ​ഥാ​ർ​ഥ രേ​ഖ​ക​ൾ  ഹാ​ജ​രാ​ക്കാ​ൻ ക​ല​ക്​​ട​ർ എ. ​കൗ​ശി​ഗ​ൻ ദി​ലീ​പി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട​ത്. പ്ര​ത്യേ​ക ദൂ​ത​ൻ മു​ഖേ​ന ദി​ലീ​പി​​െൻറ വീ​ട്ടി​ൽ നോ​ട്ടീ​സ്​ എ​ത്തി​ച്ചാ​ണ്​ വ്യാ​ഴാ​ഴ്​​ച ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ്​ ന​ൽ​കി​യ​ത്. ഇ​തി​നി​ടെ, ​ൈക​യേ​റ്റ​ക്കാ​രെ ക​ല​ക്​​ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​ഹാ​യി​ക്കു​ക​യാ​ണെ​ന്ന്​ കാ​ണി​ച്ച്​ സ​ന്തോ​ഷ്​ ലാ​ൻ​ഡ്​ റ​വ​ന്യൂ ക​മീ​ഷ​ണ​ർ​ക്ക്​ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ ക​ല​ക്​​ട​ർ​ക്ക്​ ലാ​ൻ​ഡ്​ റ​വ​ന്യൂ ക​മീ​ഷ​ണ​ർ നോ​ട്ടീ​സ്​ ന​ൽ​കി​യി​ട്ടു​ണ്ട്.

COMMENTS